|
പാലക്കുന്ന് ഭഗവതി ക്ഷേത്ര പരിസരത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന കൊന്നപ്പൂവുകള്‍ |
ബേക്കല്‍: സ്വര്‍ണക്കൊലുസുകള്‍ ഊഞ്ഞാലാടും പോലെ കൊന്നമരം പൂത്തു. കര്‍ണികാരപൂവുകള്‍ ഇവിടെയും കാലം തെറ്റിക്കാതെ തീര്‍ത്ഥാടനത്തിനെത്തി. ഋതുക്കളിലൂടെയുള്ള തീര്‍ത്ഥാടനമാണ് പൂക്കാലം. തീക്കാറ്റ് വീശുന്ന മീനം, മേടം മാസങ്ങളില്‍ കണ്ണിനു കുളിരേകി ഈ കൊന്നപ്പൂവുകള്‍ വെയില്‍കായുകയാണ്. തീയില്‍കുരുത്ത് വന്നതിനാലാവാം കൊന്നപ്പൂവുകള്‍ വെയിലത്തുവാടാറില്ല. കര്‍ണികാരം എന്നു കവി പാടിയ കണിക്കൊന്നയെ കുട്ടികള്‍ സ്വര്‍ണനാണയങ്ങളായി ചെപ്പില്‍ നിറയ്ക്കുന്നു. കൊന്നമരത്തണലില്‍ ഓടിക്കളിച്ചു രസിക്കാന്‍ ഒഴിവുകാലത്ത് കുട്ടികള്‍ക്കു കൂട്ടിനെത്തുമ്പോലെയാണു കൊന്നപ്പൂവുകളുടെ വരവ്. വയല്‍പ്പൂവുകള്‍ കാണാമറയത്ത് കടന്നു പോയപ്പോഴും വെയില്‍പൂവുകള്‍ കൊമ്പില്‍ മഞ്ഞയുടെ വര്‍ണരാശി പടര്‍ത്തി നില്‍ക്കുന്നു. വിഷുക്കണിയുടെ തെളിച്ചമാണ് കൊന്നപ്പൂ. ഐശ്വര്യത്തിന്റെ പൊന്‍തിളക്കമാണ് കൊന്നപ്പൂവുകള്‍. വെറുതെയല്ല കേരളത്തിന്റെ സംസ്ഥാന പുഷ്പമായി ഈ സുന്ദരിപ്പൂവിനെ കണ്ടെത്തിയതും. സുവര്‍ണ തിളക്കമായി വെയില്‍കായുകയാണ് ഈ പൂവുകള്‍.
ഫോട്ടോ: വിജയരാജ് ഉദുമ
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment