Latest News

തെയ്യം ലോകത്തിന്റെ വിരല്‍ തുമ്പിലെത്തുന്നു

തിരുവനന്തപുരം. മലബാറിലെ പ്രമുഖ ക്ഷേത്ര കലാപ്രകടനമായ തെയ്യത്തെ ആദ്യ തല്‍സമയ വെബ് സംപ്രേഷണത്തിലൂടെ സംസ്ഥാന ടൂറിസം വകുപ്പ് അടുത്തയാഴ്ച ലോകമെങ്ങുമെത്തിക്കും. പയന്നന്നൂരിനടുത്ത പ്രശസ്തമായ വെള്ളൂര്‍ കൊഴുന്തുംപടി ക്ഷേത്രത്തിലെ വാര്‍ഷികോല്‍സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന തെയ്യത്തിന്റെ രണ്ടു ദിവസത്തെ സംപ്രേഷണം ഞായറാഴ്ച തുടങ്ങും
ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 11 മണി വരെയും ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതല്‍ നാലു മണി വരെയും കലാപ്രേമികള്‍ക്കു തെയ്യം സ്വന്തം കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും കാണാന്‍ കഴിയും. കേരള ടൂറിസം വെബ്‌സൈറ്റിലും യുട്യൂബിലും ഇതു ലഭിക്കും.
വെള്ളൂര്‍ കൊഴുന്തുംപടി ക്ഷേത്രത്തില്‍നിന്നു നേരിട്ടു സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ 16 തെയ്യങ്ങളാണുള്ളത്. ശ്രീഭൂതം, കുട്ടിച്ചാത്താന്‍, വിഷ്ണുമൂര്‍ത്തി, മാടയില്‍ ചാമുണ്ഡി, ഗുളികന്‍ തുടങ്ങിയ തെയ്യങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തില്‍ എടുത്തുപറയത്തക്ക സംഭവമാണിതെന്നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. വെബ്കാസ്റ്റിങ്ങില്‍ ടൂറിസം വകുപ്പിന്റെ പങ്കാളിയാകുന്നതു ബിഎസ്എന്‍എല്‍ ആണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.