Latest News

  

13 നിര്‍ധന യുവതികള്‍ക്കു മംഗല്യഭാഗ്യം: മഹര്‍ സമൂഹ വിവാഹത്തിന് ബേക്കല്‍ ഒരുങ്ങി

ബേക്കല്‍: ഹദ്ദാദ് ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ചേര്‍ന്നൊരുക്കുന്ന ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന്റെ ഭാഗമായുള്ള നിര്‍ധനരായ 13 പെണ്‍കുട്ടികളുടെ സമൂഹവിവാഹം ബേക്കല്‍ ഹദ്ദാദ് നഗറില്‍ ഞാറാഴ്ച നടക്കും.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വധുവിന് 5 പവന്‍ സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയും നല്‍കി നിര്‍ധനരായ സഹോദര സമുദായത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ ഉള്‍പ്പെടെ ഏഴു പേരേയാണ് സമൂഹ വിവാഹത്തില്‍ പങ്കെടുപ്പിച്ചത്.
വിവാഹ സഹായധനം, വീടുണ്ടാക്കാനുള്ള സഹായധനം, ചികിത്സാച്ചെലവ് തുടങ്ങി അയ്യായിരവും പതിനായിരവുമായി ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് നല്‍കിയത്. സമൂഹ വിവാഹത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
പി.കരുണാകരന്‍ എംപി, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, മതനേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് 12നു നടക്കുന്ന സമൂഹ വിവാഹ മജ്‌ലിസിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി എച്ച് അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് യാസിന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് മദനി അല്‍ബുഖാരി, ത്വാഖ അഹമ്മദ് മൗലവി, പി എം ഇബ്രാഹിം മുസ്‌ലിയാര്‍ ബേക്കല്‍, അബ്ബാസ് സഖാഫി, മൊയ്തു മൗലവി, നിസാര്‍ ബാഖവി, ഇബ്രാഹിം മദനി, കെ പി എസ് തങ്ങള്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ക്ക് അഞ്ചു പവന്‍ വീതം സ്വര്‍ണ്ണാഭരണങ്ങളും നവവരന്മാര്‍ക്ക് ഓരോ ഓട്ടോറിക്ഷകളും സമ്മാനിക്കും. വധൂവരന്മാര്‍ക്കുള്ള വിവാഹ വസ്ത്രങ്ങളുള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും മഹര്‍ വക തന്നെ നല്‍­കും.

1 comment:

  1. "...വധുവിന് 5 പവന്‍ സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയും നല്‍കി..."
    ------------
    വധുവിനാണോ ഓട്ടോറിക്ഷ നല്‍കേണ്ടത്? വിവാഹ സഹായം പുരുഷന് നല്കുകയല്ലേ ചെയ്യേണ്ടത്? അതല്ലേ പ്രായോഗികം? അതല്ലേ ഇസ്ലാമികം?

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.