ബേക്കല്‍: ഹദ്ദാദ് ഇസ്ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും ചേര്‍ന്നൊരുക്കുന്ന ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന്റെ ഭാഗമായുള്ള നിര്‍ധനരായ 13 പെണ്‍കുട്ടികളുടെ സമൂഹവിവാഹം ബേക്കല്‍ ഹദ്ദാദ് നഗറില്‍ ഞാറാഴ്ച നടക്കും.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വധുവിന് 5 പവന് സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയും നല്കി നിര്‍ധനരായ സഹോദര സമുദായത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ ഉള്‍പ്പെടെ ഏഴു പേരേയാണ് സമൂഹ വിവാഹത്തില്‍ പങ്കെടുപ്പിച്ചത്.
വിവാഹ സഹായധനം, വീടുണ്ടാക്കാനുള്ള സഹായധനം, ചികിത്സാച്ചെലവ് തുടങ്ങി അയ്യായിരവും പതിനായിരവുമായി ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് നല്‍കിയത്. സമൂഹ വിവാഹത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിനു നടക്കുന്ന സാംസ്കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷത വഹിക്കും.
പി.കരുണാകരന് എംപി, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, മതനേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് 12നു നടക്കുന്ന സമൂഹ വിവാഹ മജ്ലിസിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി എച്ച് അബ്ദുല്ല മുസ്ലിയാര്, സയ്യിദ് യാസിന് മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് മദനി അല്‍ബുഖാരി, ത്വാഖ അഹമ്മദ് മൗലവി, പി എം ഇബ്രാഹിം മുസ്ലിയാര് ബേക്കല്‍, അബ്ബാസ് സഖാഫി, മൊയ്തു മൗലവി, നിസാര്‍ ബാഖവി, ഇബ്രാഹിം മദനി, കെ പി എസ് തങ്ങള്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ക്ക് അഞ്ചു പവന് വീതം സ്വര്‍ണ്ണാഭരണങ്ങളും നവവരന്മാര്ക്ക് ഓരോ ഓട്ടോറിക്ഷകളും സമ്മാനിക്കും. വധൂവരന്മാര്ക്കുള്ള വിവാഹ വസ്ത്രങ്ങളുള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും മഹര്‍ വക തന്നെ നല്‍കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...

"...വധുവിന് 5 പവന് സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയും നല്കി..."
ReplyDelete------------
വധുവിനാണോ ഓട്ടോറിക്ഷ നല്‍കേണ്ടത്? വിവാഹ സഹായം പുരുഷന് നല്കുകയല്ലേ ചെയ്യേണ്ടത്? അതല്ലേ പ്രായോഗികം? അതല്ലേ ഇസ്ലാമികം?