Latest News

പ്രതീക്ഷിച്ച പദ്ധതികള്‍ കുറവ്: മലപ്പുറത്തിന് ഉണര്‍വേകുന്ന ബജറ്റ്

മലപ്പുറം: പ്രതീക്ഷിച്ച പദ്ധതികള്‍ അധികവും കണ്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റ് മലപ്പുറം ജില്ലയെ നിരാശപ്പെടുത്തിയില്ല. സംസ്ഥാനത്തെ പുതിയ വികസനപദ്ധതികളുടെ പട്ടികയില്‍ മലപ്പുറത്തിനും മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ, ടെക്നിക്കല്‍ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങളാണ് മലപ്പുറത്തെത്തുന്നത്. ആരോഗ്യ കലാ, ടൂറിസം, കാര്‍ഷിക മേഖലകളിലും കുതിപ്പേകുന്ന ബജറ്റാണിതെന്നാണ് വിലയിരുത്തല്‍. വന്യജീവിശല്യത്തിനു പരിഹാരമേകുന്ന പദ്ധതികള്‍ ജില്ലയുടെ മലയോര കര്‍ഷകര്‍ക്കു ആശ്വാസമേകുന്നതാണ്.

നിലമ്പൂരില്‍ ടൂറിസം വികസനം, പെരിന്തല്‍മണ്ണയില്‍ മൃഗസംരക്ഷണ കേന്ദ്രം, പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബര്‍, പാണക്കാട്ട് കാന്‍സര്‍ സെന്റര്‍, താനൂരില്‍ ഗവണ്‍മെന്റ് കോളജ് തുടങ്ങിയവയാണ് എടുത്ത പറയത്തക്ക പദ്ധതികള്‍.

ദേശീയ നിര്‍മാണ, ഉത്പാദന നയത്തിന്റെ ഭാഗമായുള്ള നിംസ് (നാഷണല്‍ ഇന്‍വസ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് സോണ്‍) പദ്ധതിയില്‍ മലപ്പുറം ജില്ലയേയും ഉള്‍പ്പെടുത്തിയത് ജില്ലയില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. വന്‍കിട നിര്‍മാണ, ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ 2011 ല്‍ ദേശീയ നിര്‍മാണ നയത്തിന്റെ ഭാഗമായി നിംസ് നടപ്പാക്കിയത്. ചൈനയിലും ജര്‍മനിയിലും വിജയിച്ച പദ്ധതിയാണ് കേരളത്തിലും നടപ്പാക്കുന്നത്.

എഡ്യുസിറ്റി, പുര തുടങ്ങി വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ബജറ്റ് തീരുമാനം ഉപകരിക്കും. നിംസ് പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്ത് തെരഞ്ഞെടുത്ത നാല് ജില്ലകളിലൊന്ന് മലപ്പുറമാണ്. എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവയാണ് മറ്റു ജില്ലകള്‍. കേര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നീര ശേഖരിച്ച് പാനീയമാക്കി വിപണനം ചെയ്യുന്നതിന് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വാണിജ്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് തെരഞ്ഞെടുത്ത പത്തു ജില്ലകളില്‍ മലപ്പുറവും ഉള്‍പ്പെടുന്നു.

മൊത്തം 15 കോടിയാണ് വകയിരുത്തിയത്. കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ ഫൈനാന്‍ഷ്യല്‍ ഇക്കണോമിക്സിലും ഫൈനാന്‍ഷ്യല്‍ എന്‍ജിനീയറിംഗിലും ലോക നിലവാരത്തിലുള്ള പഠനകേന്ദ്രം തുടങ്ങാന്‍ തുക വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സഹായത്തോടെയാണ് താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മാണം തുടങ്ങുക.

പരപ്പനങ്ങാടിയില്‍ നിര്‍മിക്കുന്ന ഫിഷിംഗ് ഹാര്‍ബറിനു 65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രഥമിക വാര്‍ഷിക വായ്പാ സംഘങ്ങളുള്‍പ്പെടെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ‘ാഗമായി സംസ്ഥാനത്തെ 15 താലൂക്കുകളിലും നടപ്പാക്കുന്ന ധാര പദ്ധതിയില്‍ മഞ്ചേരി താലൂക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാണക്കാട് ഇന്‍കെല്‍ ഗ്രീന്‍ എഡ്യുസിറ്റിയില്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഒരു കോടി, വനിതാ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഹജ്ജ് ഹൌസിനോടനുബന്ധിച്ച് പ്രത്യേക സൌകര്യമൊരുക്കാന്‍ ഒരു കോടി, പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേയ്ക്കുള്ള ഇടുങ്ങിയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നതിന് അഞ്ച് കോടിയും നീക്കിവച്ചിട്ടുണ്ട്. ടൂറിസം സര്‍ക്യൂട്ടുകളുടെ വികസനത്തിനുള്ള മാസ്റര്‍ പ്ളാനില്‍ നിലമ്പൂരിനെയും ഉള്‍പ്പെടുത്തി.

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടിയില്‍ മേഖലാ ശാസ്ത്ര കേന്ദ്രം തുടങ്ങും. യുജിസി, എംഎല്‍എ ഫണ്ട്, സര്‍ക്കാര്‍ സഹായം എന്നിവ വിനിയോഗിച്ച് താനൂരില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥാപിക്കും. തിരൂരങ്ങാടിയില്‍ എല്‍ബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് 25 കോടിയാണ് അനുവദിച്ചിരിക്കുന്നത്. വണ്ടൂരില്‍ പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകത്തിന് പത്തു ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. കൊണ്േടാട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വാര്‍ഷിക ഗ്രാന്റ് ഇരട്ടിയാക്കി. തിരൂരങ്ങാടി ഹജൂര്‍ കച്ചേരി നവീകരിച്ച് സാംസ്കാരിക പൈതൃക മ്യൂസിയമായി സംരക്ഷിക്കുന്നതിന് 15 ലക്ഷം നീക്കിവച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മ്യൂസിയം കോംപ്ളക്സ്, മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രം എന്നിവ സ്ഥാപിക്കും.

മത്സ്യഗ്രാമങ്ങളുടെ സമഗ്രവികസനത്തിന് 50 കോടി അനുവദിച്ചത് ജില്ലയില്‍ താനൂര്‍ മത്സ്യഗ്രാമം പദ്ധതിക്ക് ഉപയോഗപ്രദമാവും. വന്യജീവികളുടെ ആക്രമണമുണ്ടാവുന്ന മേഖലകളില്‍ കിടങ്ങുകള്‍, സംരക്ഷണ ഭിത്തികള്‍, കമ്പിവേലികള്‍, തടയണകള്‍ എന്നിവ നിര്‍മിക്കും. അതേസമയം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതും ഇത്തവണ പ്രതീക്ഷിച്ചതുമായ പല പദ്ധതികളെക്കുറിച്ചു മിണ്ടാട്ടമില്ല.

കരിപ്പൂര്‍ വിമാനത്താവള വികസനം, വണ്ടൂര്‍ കമ്മ്യൂണിറ്റി കോളജ്, എടപ്പാള്‍ ഡ്രൈവിംഗ് ഇന്‍സ്റിറ്റ്യൂട്ട്, മഞ്ചേരി മെഡിക്കല്‍ കോളജിനു ഫണ്ട്, മഞ്ചേരി സ്പോര്‍ട്സ് കോംപ്ളക്സിനു തുക, കോട്ടക്കല്‍ അഡീഷണല്‍ ട്രഷറിക്കു തുക, തിരൂരങ്ങാടി, മഞ്ചേരി ഫയര്‍ സ്റേഷനുകള്‍ സ്ഥാപിക്കാന്‍ ധനസഹായം, മങ്കടയിലും വേങ്ങരയിലും സര്‍ക്കാര്‍ കോളജ്, മലപ്പുറം കോട്ടപ്പടി സ്റേഡിയം നവീകരണം വേഗത്തിലാക്കാന്‍ നടപടി തുടങ്ങിയ കാര്യങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ പരാമര്‍ശിച്ചില്ല. ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ളക്സിനെക്കുറിച്ചു പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.

ഫുട്ബോള്‍ അടക്കമുള്ള കായികമേഖലയിലും മലപ്പുറത്തിനു നിരാശയാണ് സമ്മാനിച്ചത്. പെരിന്തല്‍മണ്ണ ഹൈടെക് സിറ്റിയാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി.
വഴിക്കടവ് വേ ബ്രിഡ്ജ്, ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റ്, വനിതാ ഐടിഐ, എടരിക്കോട് ടെക്സ്റ്റിയല്‍സ് മില്‍ നവീകരണം. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുഭാഗത്തും സംരക്ഷണ ഭിത്തി, പൊതുമരാത്ത് വകുപ്പിനു കീഴിലെ റോഡുകളുടെ റബറൈസിംഗ് തുടങ്ങിയവയും തഴഞ്ഞിരിക്കുകയാണ്. 
(Deepika)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.