Latest News

വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന വിവരം പറയാനെത്തിയ KSEB ജീവനക്കാരെ അക്രമിച്ചു

ചെര്‍ക്കള : വൈദ്യുതി ബന്ധം വിച്ചേദിക്കുന്ന വിവരം പറയാനെത്തിയ KSEB ജീവനക്കാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) ചെര്‍ക്കള യൂണിറ്റ് സെക്രട്ടറിയും ചെര്‍ക്കള സെഷനിലെ ലൈന്‍മാനുമായഎ പി നവാസിനെ (31)യാണ് മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ ഭീഷിപ്പെടുത്തിയതായും പരാതിയുണ്ട്. ബേവിഞ്ചയില്‍ വെച്ചാണ് സംഭവം.
ബേവിഞ്ചയിലെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന വിവരം അറിയിക്കാനെത്തിയതായിരുന്നു നവാസും ഉണ്ണികൃഷ്ണനും. മുഹമ്മദ് കുഞ്ഞി ഇല്ലാത്തതിനാല്‍ വീട്ടുകാരോട് വിവരങ്ങള്‍ പറയുകയായിരുന്നു. മുഹമ്മദ്കുഞ്ഞിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അബ്ദുല്ലയെന്ന വയറിംഗ്കാരന്റെയടുത്ത് കുടിശ്ശിക ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പിന്നീട് ജീവനക്കാര്‍ ബൈക്കില്‍ മടങ്ങുമ്പോള്‍ ബേവിഞ്ചയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി അക്രമിച്ച് മുഖത്തടിക്കുകയും, ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് നവാസ് പറയുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.