Latest News

സ്‌കൂളിന് മുന്നില്‍ ടിപ്പര്‍ ലോറി സൈക്കിളിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: സ്‌കൂളിന് മുന്നില്‍ വച്ച് ടിപ്പര്‍ ലോറി സൈക്കിളിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. അമരമ്പലം സൗത്ത് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഹര്‍ഷദ് (12) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. ഉച്ച ഭക്ഷണത്തിനായി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഹര്‍ഷാദ്. സ്‌കൂളിന്റെ ഗേറ്റ് കടന്ന ഉടനെ വാണിയമ്പലം ഭാഗത്ത് നിന്നും വരികയായിരുന്ന ടിപ്പര്‍ ലോറി ഹര്‍ഷാദ് സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിനടിയില്‍ അകപ്പെട്ട ഹര്‍ഷാദിനെ ഉടന്‍ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുയ്യംപൊയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. അമരമ്പലം സൗത്ത്് തുപ്പനത്ത് സിദീഖ്-ജസീല ദമ്പതികളുടെ മകനാണ് ഹര്‍ഷാദ്. സഹോദ­രി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.