Latest News

ഭക്ഷ്യവിഷബാധ: കുടുംബത്തിലെ അഞ്ചു പേര്‍ ആശുപത്രിയില്‍

പെരിന്തല്‍മണ്ണ: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് അവശനിലയിലായ ഒരു കുടുംബത്തിലെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്ങാടിപ്പുറം ഓരാടംപാലത്തെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ 23 ന് രാത്രി അല്‍-ഫാം, ചിക്കന്‍ക്കറി, പൊറോട്ടയും കഴിച്ച മുള്ള്യാകുര്‍ശി യുപി സ്‌കൂള്‍ അധ്യാപകനും മങ്കട ഏലചോല കളത്തിങ്ങല്‍ ജാഫറിന്റെ മക്കളായ ഹന്ന, ഹിമ, ഹമീം, ഹനൂന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ചയാണ് ഹിമയ്ക്കും ഹമീമിനും കടുത്ത പനിയും ശാരീരിക അവശതയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ മങ്കട ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടതാണ് അസ്വസ്ഥതക്കു കാരണമെന്നു കണെ്ടത്തി.
ഇതിനിടെ ഇന്നലെ മറ്റു കുട്ടികള്‍ക്കും അസ്വസ്ഥ അനുഭവപ്പെട്ടു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഒരാടംപാലത്തെ ഹോട്ടലില്‍ നിന്നു ഇവര്‍ കഴിച്ച ഭക്ഷണത്തെക്കുറിച്ചു ഡോക്ടറോടു പറയുകയും ഇതേത്തുടര്‍ന്നു തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ വിഷബാധ കണെ്ടത്തിയത്.
പിന്നീട് മങ്കട ഹെല്‍ത്ത് സൂപ്രണ്ട് അബ്ദുല്‍ റഷീദ്, ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ കുമാര്‍, സിദ്ദീഖ്, ശ്രീജിത്ത്, അബ്ദുല്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലില്‍ പരിശോധന നടത്തി.ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് എടുത്തിരുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്. പരിശോധന ഫലം വരുന്നതുവരെ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.