Latest News

തട്ടിയെടുത്ത ഏയ്ഞ്ചല്‍സ് ആംബുലന്‍സുകള്‍ കണ്ടെത്തി


കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആംബുലന്‍സുകാര്‍ തട്ടിയെടുത്ത ഏയ്ഞ്ചല്‍സ് ആംബുലന്‍സുകള്‍ പോലീസ് ക­െണ്ടത്തി. പാവപ്പെട്ട രോഗികള്‍ക്ക് സഹായമായി സംസ്ഥാന വ്യാപകമായി തുടങ്ങിയ ഏയ്ഞ്ചല്‍സ് ആംബുലന്‍സ് സ്വകാര്യ ആംബുലന്‍സ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം തട്ടിയെടുത്തിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് താഴെ റോഡരികില്‍ തിരിച്ചറിയാനാകാത്തവിധത്തില്‍ പോസ്റ്ററുകള്‍ പതിച്ച നിലയില്‍ ഇവ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ മെഡിക്കല്‍ കോളജ് പോലീസ് കേസ് ചാര്‍ജ് ചെയ്യുകപോലും ചെയ്യാതെ വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജില്ലാകളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ കീഴിലുള്ള രണ്ട് ആംബുലന്‍സുകളാണ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി സ്വകാര്യ ആംബുലന്‍സുകാര്‍ തട്ടിയെടുത്തത്. സാധാരണക്കാര്‍ക്ക് ഏറെ സഹായകരമായ ഈ ആംബുലന്‍സ് സംവിധാനം തകര്‍ക്കാനായി സ്വകാര്യ ആംബുലന്‍സ് ഉടമകളുടെ പിന്തുണയോടെയാണ് ഇവ തട്ടിയെടുത്തതെന്ന് ഏയ്ഞ്ചല്‍സ് ആംബുലന്‍സ് ജില്ലാ വൈസ് ചെയര്‍മാന്‍ പി.ജനാര്‍ദ്ദനന്‍ ആരോപിച്ചു.

ഏയ്ഞ്ചല്‍സ് ആംബുലന്‍സ് സംവിധാനം തകര്‍ക്കാന്‍ സ്വകാര്യ ആംബുലന്‍സുകാര്‍ നേരത്തെതന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏയ്ഞ്ചല്‍ ആംബുലന്‍സുകളെ പാര്‍ക്ക് ചെയ്യാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണിവിടെ.




ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ സ്വകാര്യ ആംബുലന്‍സ് ജീവനക്കാരെ വിളിച്ച് നടത്തിയ ചര്‍ച്ച പ്രകാരം കിലോമീറ്ററിന് 23 രൂപ നിരക്കിലാണ് ചാര്‍ജ് നിശ്ചയിച്ചത്. ഇത് അംഗീകരിക്കാതെ തോന്നിയ രീതിയില്‍ തുക ഈടാക്കാന്‍ തുടങ്ങിയതോടെ ഇത്തരം ആംബുലന്‍സുകള്‍ ആരും വിളിക്കാതെയായി. ഇതാണ് ഏയ്ഞ്ചല്‍ ആംബുലന്‍സുകള്‍ തട്ടിയെടുക്കാന്‍ കാരണമാതെന്നറിയുന്നു.




സ്വകാര്യ ആംബുലന്‍സുകാര്‍ തട്ടിയെടുത്ത രണ്ട് ആംബുലന്‍സുകളും പിടിച്ചെടുക്കാനും ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യാനും ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളജ് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടുകൂടി ആംബുലന്‍സുകള്‍ പോലീസ് കണെ്ടടുത്തെങ്കിലും ഇവ തട്ടിയെടുത്തവരെ കേസ് ചാര്‍ജ് ചെയ്യാതെ വിട്ടയക്കുകയായി രുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.