കാസര്‍കോട് സ്വദേശികളായ ദേലാംപടി മള്ളേരിയായില്‍ പള്ളഞ്ചിയില്‍ കപ്പണവീട്ടില്‍ അസ്സര്‍(20), ഉപ്പള മനിലംപാറ സഹാന മന്‍സില്‍ റഷീദ്(20), മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിക്കുന്നില്‍ ഹുസൈന്‍(23), ചൂരി ഹൈദ്രോസ് ക്വാര്‍ട്ടേഴ്‌സില്‍ സിയാദ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫിബ്രവരി 23 ന് വൈകിട്ട് ഏഴ് മണിക്കാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കോന്തുരുത്തി സ്വദേശിയായ യുവാവിനെ സുഭാഷ് പാര്‍ക്കില്‍ വെച്ച് ഇവര്‍ പരിചയപ്പെട്ടു. വഴിയറിയാത്തതിനാല്‍ കച്ചേരിപ്പടിയിലുളള ലോഡ്ജില്‍ എത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോഡ്ജിലെത്തിയ ശേഷം ഇവര്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം നഗ്‌നനാക്കി ഫോട്ടോയെടുത്തു. പേഴ്‌സില്‍ നിന്ന് 1500 രൂപയും എടുത്തു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്‌നഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്.
യുവാവ് നോര്‍ത്ത് പോലീസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ വിജയശങ്കറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. പദ്മ തിയ്യറ്ററിന് സമീപമുള്ള ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്.
ഫിബ്രവരി 27 ന് ബാബു എന്ന യുവാവിനെ ലോഡ്ജില്‍ എത്തിച്ച് നഗ്‌നഫോട്ടോയെടുത്ത് 2000 രൂപ കവര്‍ന്ന സംഭവത്തിന് പിന്നിലും ഇവരാണെന്ന് വ്യക്തമായിട്ടുണ്ട്.
എറണാകുളം അസി.പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, നോര്‍ത്ത് സി.ഐ എം.ജി. സാബു എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു.
No comments:
Post a Comment