Latest News

ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി റിമാന്‍ഡില്‍

മലപ്പുറം: തിരൂരില്‍ മൂന്നു വയസുകാരിയായ നാടോടി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി മുഹമ്മദ് ജാസിമിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. മഞ്ചേരി കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ ഹാജരാക്കുന്ന വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.
തിരൂര്‍ ജില്ലാ ആശുപത്രി പരിസരത്തെ കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങിയ മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം മഹിളാസമാജം വളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചു മലപ്പുറം പോലീസ് പിടികൂടുകയായിരുന്നു.

മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.