Latest News

ആറാട്ട് എഴുന്നളളത്തിന് മധുരപാനിയം വിതരണം ചെയ്യാന്‍ കോട്ടിക്കുളം മഹല്ല് നിവാസികളും


ഉദുമ: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നളളത്തില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് കോട്ടിക്കുളം മഹല്ല് നിവാസികളുടെ വകയായി മധുരപാനിയം വിതരണം ചെയ്തത് ശ്രദ്ധേയമായി. കോട്ടിക്കുളം ഖാദിരിയ മസ്ജിദി (ബൈക്കേപളളി) ന് മുമ്പില്‍ മഹല്ലിലെ മുതിര്‍ന്നവരും യുവാക്കളുമടങ്ങുന്ന മഹല്ല് നിവാസികള്‍ ആറാട്ട് എഴുന്നളളത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിത്. കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറി റഹീം ചെമ്പിരിക്ക. കോട്ടിക്കുളം ജമാഅത്ത് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ പ്രസിഡണ്ട് റഫീഖ് അങ്കക്കളരി, അബ്ദുല്‍ കരീം, മുസ്തഫ ടിപ്പര്‍, അഷ്‌റഫ് അണ്ണന്‍കോളനി, ജുനൈദ് ബി.എം.എ, ഹനീഫ പളളിക്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.