Latest News

സിഗ്‌നല്‍ തകരാറ്; തീവണ്ടികള്‍ വൈകി

മംഗലാപുരം: അജ്ഞാതന്‍ തീവണ്ടിതട്ടിമരിച്ചതും സിഗ്‌നലിലെ തകരാറും മുലം ഒട്ടേറെ തീവണ്ടികള്‍ വൈകി. മംഗലാപുരത്തുനിന്ന് പുറപ്പെടേണ്ടതും ഇവിടെ എത്തേണ്ടതുമായ വണ്ടികളാണ് വൈകിയത്.
രാവിലെ വെസ്റ്റ് കോസ്റ്റ് എക്‌സ്​പ്രസ്സിന്റെ ഷണ്ടിങ് സമയത്താണ് റെയില്‍വേ കാബിന് സമീപം ഒരാള്‍ തീവണ്ടിതട്ടി മരിച്ചത്. രാവിലെതന്നെ സിഗ്‌നലിനും കുഴപ്പമുണ്ടായിരുന്നു. മൃതദേഹം നീക്കി സിഗ്‌നല്‍ തകരാറ് പരിഹരിച്ചപ്പോഴേക്കും സമയം വൈകി. ഗതാഗതം മുഴുവന്‍ താളംതെറ്റി.
രാവിലെ പുറപ്പെടേണ്ട കോഴിക്കോട് പാസഞ്ചര്‍, എഗ്മൂര്‍ എക്‌സ്​പ്രസ്, ഏറനാട് എക്‌സ്​പ്രസ്, യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്​പ്രസ്, കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, ഇന്റര്‍സിറ്റി, മഡ്‌ഗോവ പാസഞ്ചര്‍, കാര്‍വാര്‍ എക്‌സ്​പ്രസ് എന്നിവയാണ് പുറപ്പെടാന്‍ വൈകിയത്.
ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്​പ്രസ്, കണ്ണൂര്‍ പാസഞ്ചര്‍, തിരുവന്തപുരം എക്‌സ്​പ്രസ്, ചെന്നൈ മെയില്‍, യശ്വന്ത്പുര്‍, മത്സ്യഗന്ധ എക്‌സ്​പ്രസ്സുകള്‍ എന്നിവയാണ് എത്താന്‍ വൈകിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.