നടുവില്‍: നാലുദിവസം തുടര്‍ച്ചയായി ആഹാരം കഴിക്കാതെ കഴിയേണ്ടിവന്ന വയോധികന് അനാഥാലയത്തില്‍ മരിച്ചു. നടുവില്‍ പഞ്ചായത്ത് വക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നമ്പൂരിക്കുന്നേല്‍ കുമാരന്(80)ആണ് ചെമ്പേരിയിലെ കരുണാലയത്തില്‍ വെള്ളിയാഴ്ച മരിച്ചത്. അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് കുടിയാന്മല പോലീസിലെ ഹെല്പ് ഡസ്കും നടുവിലിലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വ്യാഴാഴ്ച സന്ധ്യയ്ക്കാണ് കുമാരനെ അനാഥാലയത്തില്‍ എത്തിച്ചത്.
ചെറുപ്രായത്തില്‍ നടുവിലിലെത്തിയതാണ് കുമാരന്. അടുത്തബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. പെട്ടിക്കട നടത്തിയും കമ്മീഷന് ഏജന്റായി പ്രവര്‍ത്തിച്ചുമാണ് ജീവിച്ചിരുന്നത്.
ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടതിനെത്തുടര്‍ന്ന് കുമാരന്റെ രണ്ടു മക്കള്‍ അനാഥാലയത്തിലെത്തി. 18വര്‍ഷംമുമ്പ് അച്ഛനെ കൂട്ടാന്‍ തങ്ങള്‍ വന്നിരുന്നുവെന്നും അദ്ദേഹം വരാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. മൃതദേഹം നടുവിലില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം പയ്യാവൂരിലേക്ക് കൊണ്ടുപോയി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...
-
കാണ്‍പുര്‍ (യു.പി):[www.malabarflash.com] വെറും 2000 രൂപ മാത്രമുണ്ടായിരുന്ന തന്‍െറ ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ കണ്ട് ഊര്‍മിള യാദ...


No comments:
Post a Comment