കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരിലെത്തും. ഈ സ്വര്‍ണക്കപ്പിന് 31 വയസ്സ് പ്രായമാണുള്ളത്.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കവി വൈലോപ്പിള്ളി ശ്രീധര മേനോന്റെ ആശയമാണ് ഇന്നത്തെ 117 പവന്റെ സ്വര്‍ണ്ണക്കപ്പ്, പുസ്തകത്തിന് മുകളില്‍ വളയിട്ട കൈകളിലെ വലംപിരി ശംഖിന്റെ മാതൃകയിലാണിത്. പുസ്തകം അറിവിനെ സൂചിപ്പിക്കുന്നു. ശംഖ് നാദത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുമ്പോള്‍ കൈ കലകളുടെ ആധാരമായിത്തീരുന്നു.
1986ലാണ് സ്വര്‍ണകപ്പ് നല്‍കാന്‍ തുടങ്ങിയത്. വൈലോപ്പിള്ളിയുടെ നിര്‍ദ്ദേശം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് അംഗീകരിക്കുകയായിരുന്നു.
വ്യാപാരികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സംഭാവനയായി വാങ്ങിയാണ് സ്വര്‍ണകപ്പ് നിര്‍മ്മിച്ചത്. 100 പവന് പകരം അത് 116 പവനായി. ആര്‍ട്ടിസ്റ്റ് ചിറയിന്‍ കീഴ് ശ്രീകണ്ഠന്‍ നായരാണ് കപ്പ് രൂപകല്‍പന ചെയ്തത്. കണ്ണൂരിലെത്തുന്ന സ്വര്‍ണ്ണകപ്പ് ഈ മാസം 22 വരെ ട്രഷറിയില്‍ സൂക്ഷിക്കും. സ്വര്‍ണ്ണക്കപ്പിന് ശനിയാഴ്ച ആവേശോജ്ജ്വല സ്വീകരണമാണ് മാഹിയില്‍ നല്‍കുക.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment