Home
Kanhangad
Kasaragod
Kseb
News
കാസര്‍കോട്
ചീമേനിയില്‍ ദ്രവീകൃത പ്രകൃതിവാതക പദ്ധതി നടപ്പാക്കും: മന്ത്രി ആര്യാടന്‍
ചീമേനിയില്‍ ദ്രവീകൃത പ്രകൃതിവാതക പദ്ധതി നടപ്പാക്കും: മന്ത്രി ആര്യാടന്‍
കാഞ്ഞങ്ങാട് : ചീമേനിയില്‍ ദ്രവീകൃത പ്രകൃതിവാതക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മാവുങ്കാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പുതിയ ഒാഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു പൈപ്പുലൈന്‍ വലിക്കേണ്ടി വരുമെന്നും ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മൂന്നു വര്‍ഷത്തിനകം വൈദ്യുതി ബോര്‍ഡിനെ മികച്ച നിലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ 63.8 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉപഭോഗം.
13 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. 25 ദശലക്ഷം കേന്ദ്രം തരുന്നതാണ്. ബാക്കി വേണ്ടത് യൂണിറ്റൊന്നിന് 12.40 രൂപ നിരക്കില്‍ വാങ്ങുകയാണ്. 700 കോടി രൂപ വരവും 770 കോടി രൂപ ചെലവുമെന്നതാണ് സഥിതി. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മുടെ സ്ഥിതി മെച്ചമാണെങ്കിലും ഇതു നമ്മുടെ കഴിവു കൊണ്ടല്ല. മഴ കനിഞ്ഞില്ലെങ്കില്‍ രക്ഷയില്ലാത്ത അവസ്ഥയാണ്. വൈദ്യുതി ഉല്‍പാദനത്തെ പോലെ സംരക്ഷണവും പ്രധാനമാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
പി. കരുണാകരന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. അരവിന്ദാക്ഷന്‍
(പുല്ലൂര്‍ പെരിയ), പി.പി. നസീമ (അജാനൂര്‍), എസ്. പ്രീത (മടിക്കൈ), പഞ്ചായത്ത് അംഗം ചഞ്ചലാക്ഷി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ. ശ്രീധരന്‍, ടി.കെ. സുധാകരന്‍, കെ.പി. സതീഷ്ചന്ദ്രന്‍, പി. മുഹമ്മദ്കുഞ്ഞി, മടിക്കൈ കമ്മാരന്‍, എ. ദാമോദരന്‍, എ. കുഞ്ഞിരാമന്‍ നായര്‍, വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.എ. അബ്ദുള്‍ ഖാദര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി.ആര്‍. വിജയകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. സുരേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: സൗദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ നാല്‍വര്‍ സുഹൃത്ത് സംഘം മാതൃകയാകുന്നു. ജോലി നഷ്ടപ്പെട...
-
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന് കുദ്രോളിയുടെ മകള്‍ ഡോ:...
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
പരിയാരം: ഇ.കെ-എ.പി വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ഓണപ്പറമ്പില്‍ എ.പി. വിഭാഗം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ചീമുട്ടയേറും ...



No comments:
Post a Comment