Latest News

ഓണപ്പറമ്പില്‍ എ.പി വിഭാഗം പ്രവര്‍ത്തകന്റെ വീടിന് ചീമുട്ടയേറ്


പരിയാരം: ഇ.കെ-എ.പി വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ഓണപ്പറമ്പില്‍ എ.പി. വിഭാഗം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ചീമുട്ടയേറും ഭീഷണിയും.

സലാമത്ത് സെന്റര്‍ സെക്രട്ടറി ബഷീര്‍ നദ്‌വിയുടെ വീടിന് നേരെയാണ് ചീമുട്ടയേറുണ്ടായത്. എ.പി വിഭാഗം മദ്രസയില്‍ അധ്യാപകനും എസ്.വൈ.എസ്. തളിപ്പറമ്പ മേഖലാ ജോ. സെക്രട്ടറിയുമായ മഹമൂദ് സഖാഫിയുടെ വീട്ടില്‍ അതിക്രമിച്ചെത്തിയ ഇ.കെ. വിഭാഗം പ്രവര്‍ത്തകര്‍ വീട്ടുകാരിയെ അവഹേളിക്കുകയും മഹമൂദ് സഖാഫിയുടെ കൈകാലുകള്‍ വെട്ടിക്കളയുമെന്ന് വീട്ടുകാരിയോട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

നേരത്തെ എ.പി വിഭാഗത്തിന്റെ പളളി ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ ഇ.കെ. സുന്നി വിഭാഗത്തിലെ കെ.കെ. മുഹമ്മദലി തിങ്കളാഴ്ച ജാമ്യത്തിലിറങ്ങിയിരുന്നു. മുഹമ്മദലിക്ക് ജാമ്യം ലഭിച്ചതിന്റെ ആഹ്ലാദം പങ്കിടാന്‍ ഇ.കെ. സുന്നി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ഓണപ്പറമ്പില്‍ പ്രകടനം നടത്തുകയും എ.പി വിഭാഗം പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
പ്രകടനക്കാര്‍ തന്നെയാണ് എ.പി. വിഭാഗത്തിന് നേരെ അതിക്രമം നടത്തിയതെന്ന് കാണിച്ച് ബഷീര്‍ നദ്‌വി
പഴയങ്ങാടി പോലീസിലും മഹമൂദ് സഖാഫി പരിയാരം പോലീസിലും പരാതി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.