Latest News

വാഹനപരിശോധന 95000 രൂപ പിഴ ഈടാക്കി

കാസര്‍കോട്: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ 120 ഓളം വാഹനങ്ങള്‍ പരിശോധിക്കുകയും 95000 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
സ്റ്റേജ് ക്യാരേജ്ജുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമുളള സീറ്റുകള്‍ രേഖപ്പെടുത്താത്ത സ്വകാര്യ ബസ്സുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. റൂട്ട് ബോര്‍ഡുകള്‍ കന്നടയിലും കൂടി പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.സ്റ്റേജ് ക്യാരേജ്ജുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമുളള സീറ്റുകള്‍ രേഖപ്പെടുത്തണം.
നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ 9 ചരക്കു വാഹനങ്ങള്‍,ലൈസന്‍സില്ലാതെ 8 കേസുകള്‍ സ്പീഡ് ഗവര്‍ണര്‍ പിടിപ്പിക്കാത്ത 4 വാഹനങ്ങള്‍, ഹെല്‍മെറ്റും സീറ്റ് ബല്‍റ്റും ധരിക്കാതെ വാഹനമോടിച്ച 23 കേസുകള്‍,ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത 33 കേസുകള്‍ എന്നിവയില്‍ നടപടി സ്വീകരിച്ചു.
വാഹനപരിശോധനയ്ക്ക് ആര്‍.ടി.ഒ പി.ടി.എല്‍ദോ നേതൃത്വം കൊടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, തങ്കച്ചന്‍, ഷോയ് വര്‍ഗ്ഗീസ്,ജോസ് അലക്‌സ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ,രതീഷ്, ജയന്‍, പ്രദീപ്കുമാര്‍, റെജി കുര്യാക്കോസ്, ബാലകൃഷ്ണന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.