Latest News

ഫേസ്ബുക്ക് കമന്റ്: ത്രിപുരയില്‍ 57 വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍

അഗര്‍ത്തല: വെറുമൊരു ഫെയ്‌സ്ബുക്ക് കമന്റ് വരുത്തിവച്ച വിന. ഫലമോ, 57 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ത്രിപുരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ സൂപ്രണ്ടിനെതിരെ ഫെയ്‌സ്ബുക്കില്‍ കമന്റടിച്ചതിനാണ് അച്ചടക്കസമിതി ഈ വിദ്യാര്‍ഥികളെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ ഒരു വര്‍ഷത്തേക്ക് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.
കണിശക്കാരനായ ഹോസ്റ്റല്‍ സൂപ്രണ്ടിനോടുള്ള അമര്‍ഷം വര്‍ധിച്ചപ്പോള്‍ ഒരു വിരുതന്‍ ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് കമന്റടിച്ചാണ് ദേഷ്യം തീര്‍ത്തത്. മറ്റു കൂട്ടുകാരും ഇതിനെ അനുകൂലിച്ചു കമന്റുകള്‍ പാസാക്കി. ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ്. ഇവരില്‍ പലരും അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനികളാണ്. കോഴ്‌സ് പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രമേ അവശേഷിച്ചിരുന്നുള്ളു. ഇവരില്‍ കാംപസ് ഇന്റര്‍വ്യൂവില്‍ ജോലി ലഭിച്ചവരുമുണ്ട്. സംഭവത്തെക്കുറിച്ച് കോളജ് അധികൃതര്‍ പ്രതികരിക്കാന്‍ തയാറാ­യില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.