ക്വാറിയില്‍ നിന്ന് പുറപ്പെട്ട് അടോട്ടുകയ ഇറക്കത്തില്‍ എത്തിയപ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുകളില്‍ നിന്ന് പാഞ്ഞുവരുന്ന ലോറിയില്‍ നിന്ന്് ഡ്രൈവര്‍ റോഡിലുള്ളവര്‍ മാറാനായി വലിയ ഒച്ചയുണ്ടാക്കുന്നത് കേള്‍ക്കാമായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു.
അപകടം നടന്നതിന് തൊട്ട് മുകളിലുള്ള വീടിനെ രക്ഷിക്കാനായി ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോള്‍ കുഴിയിലേക്ക് മറിയുകയായിരുന്നെന്ന് സംഭവം കണ്ടവര്‍ പറയുന്നു. വീടിന്റെ മുകളിലേക്ക് വീണിരുന്നെങ്കില്‍ വന്‍ നാശനഷ്ടമുണ്ടാകുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
സ്വന്തം ജീവന്‍ നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കിയതാണ് സുബൈറിനെ മരണത്തിലേക്ക് നയിച്ചത്. അപകടം നടന്ന ഉടന്‍ പരി സരവാസികള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്താനൊരുങ്ങിയെങ്കിലും ലോറിയുടെ മുന്‍ഭാഗം കുഴിയിലായതിനാല്‍ നടന്നില്ല.
പിന്നീട് ഫോണ്‍വിളിച്ചും മറ്റും അടുത്ത സ്ഥലങ്ങളില്‍ നിന്നും ക്വാറിയില്‍ നിന്നും കൂടുതല്‍ ആള്‍ക്കാരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ടിപ്പര്‍ ലോറി അപകടത്തില്‍ പെട്ട വാര്‍ത്ത പരന്നതോടെ അടോട്ടുകയയിലേക്ക് ജനങ്ങളുടെ നിര്‍ത്താത്ത പ്രവാഹമായിരുന്നു. ലോറിയില്‍ കൂടുതല്‍ പേരുണ്ടായിരുന്നെന്ന് വാര്‍ത്തയും പരന്നു. തുടര്‍ന്ന് ക്വാറിയില്‍ നിന്നെത്തിയവരാണ് ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുളളുവെന്ന് സ്ഥിരീകരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കുഴിയിലേക്ക് വീണ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുക്കാനാകാത്തതിനാല്‍ ഇരുമ്പ് കട്ട് ചെയ്യുന്ന മെഷീന്‍ കൊണ്ടുവന്ന് മുന്‍ഭാഗങ്ങള്‍ മുറിച്ചുമാറ്റിയും വടം കെട്ടിവലിച്ചു മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും വിജയിച്ചില്ല. ഏകദേശം രണ്ടു മണിക്കുറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ജെ സി ബി യെത്തി ലോറിയുടെ മുന്‍ഭാഗം വലിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നു. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. ചട്ടഞ്ചാല്‍ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്റെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ ബളാല്‍ കല്ലംചിറ സ്വദേശിയായ സുബൈറിന്റെ മരണം സ്വന്തം വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരേയും ദുഃഖത്തിലാഴ്ത്തി.
ഏവര്‍ക്കും പ്രിയങ്കരനായ പരോപകാരിയായ സുബൈര്‍ നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലായിരുന്നു. അതുകൊണ്ട് തന്നെയാണ് വാഹനത്തിന്റെ ബ്രേക്ക് പോയ സമയത്തും സ്വന്തം ജീവന്‍ നോക്കാതെ റോഡ് വക്കിലുള്ള വീട്ടുകാരെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മികച്ച വോളിബോള്‍ സംഘാടകനും, പരിശീലകനുമായ സുബൈറിന്റെ മരണം കല്ലംചിറ നിവാസികള്‍ക്ക് തീരാനഷ്ടമാണ്.
ടിപ്പര്‍ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment