Latest News

പെ­ട്രോള്‍ ലി­റ്റ­റി­ന് ര­ണ്ടു രൂ­പ കു­റച്ചു

ന്യൂ­ഡല്‍­ഹി: പെ­ട്രോള്‍ ലി­റ്റ­റി­ന് ര­ണ്ടു രൂ­പ കു­റ­യും. വാ­റ്റ് നി­കു­തി ഉള്‍­പ്പ­ടെ കേ­ര­ള­ത്തില്‍ 2.­52 രൂ­പ­യാ­ണ് കു­റ­യു­ക. പു­തു­ക്കി­യ വി­ല വെളളിയാഴ്ച അര്‍­ധ­രാ­ത്രി മു­തല്‍ നി­ല­വില്‍ വ­രും. ക­ഴി­ഞ്ഞ ഒന്‍­പ­ത് മാ­സ­ത്തി­നി­ടെ ഉ­ണ്ടാ­യ ഏ­റ്റ­വും വ­ലി­യ കു­റ­വാ­ണി­ത്. അ­ന്താ­രാ­ഷ്ട്ര വി­പ­ണി­യില്‍ ക്രൂ­ഡ് ഓ­യി­ലി­ന് വി­ല കു­റ­ഞ്ഞ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് എ­ണ്ണ­ക്ക­മ്പ­നി­കള്‍ പെ­ട്രോ­ളി­ന് വി­ല കു­റ­ച്ച­ത്. ക്രൂ­ഡ് ഓ­യില്‍ ബാ­ര­ലി­ന് 112.­73 ഡോ­ളര്‍ ഉ­ണ്ടാ­യി­രു­ന്ന­ത് 107.­41 ഡോ­ള­റാ­യി കു­റ­ഞ്ഞു. എ­ന്നാല്‍ , ഡീ­സ­ലി­ന്റെ വി­ല­യില്‍ മാ­റ്റ­മി­ല്ല.
പെ­ട്രോ­ളി­ന് ക­ഴി­ഞ്ഞ ഫി­ബ്ര­വ­രില്‍ ര­ണ്ടു ത­വ­ണ­യും പി­ന്നീ­ട് മാര്‍­ച്ച് ര­ണ്ടി­നും വി­ല കൂ­ട്ടി­യി­രു­ന്നു. മാര്‍­ച്ചി­യില്‍ ലി­റ്റ­റി­ന് 1.­40 രൂ­പ­യാ­ണ് വര്‍­ധി­പ്പി­ച്ച­ത്.­
വാ­റ്റ് നി­കു­തി കൂ­ടി ഉള്‍­പ്പെ­ടു­ത്തു­മ്പോള്‍ പെ­ട്രോ­ളി­ന് ഡെല്‍­ഹി­യില്‍ 2.­40 രൂ­പ­യും കൊല്‍­ക്ക­ത്ത­യില്‍ 2.­50 രൂ­പ­യും മും­ബൈ­യില്‍ 2.­52 രൂ­പ­യും ചെ­ന്നൈ­യില്‍ 2.­54 രൂ­പ­യു­മാ­ണ് കു­റ­യു­ക.­

കേ­ര­ള­ത്തി­ലെ വി­വി­ധ ജി­ല്ല­ക­ളി­ലെ പു­തു­ക്കി­യ വി­ല (ബ്രാ­ക്ക­റ്റില്‍ പ­ഴ­യ വി­ല):
തി­രു­വ­ന­ന്ത­പു­രം: 70.­53 (73.­05), കൊ­ല്ലം: 70.­90 (73.­42), ആ­ല­പ്പു­ഴ: 70.­49 (73.­01), പ­ത്ത­നം­തി­ട്ട: 70.­74 (73.­26), കോ­ട്ട­യം: 70.­49 (73.­05), ഇ­ടു­ക്കി 70.­91, എ­റ­ണാ­കു­ളം: 70.­28 (73.­83), തൃ­ശൂര്‍ : 70.­46 (73.­15), പാ­ല­ക്കാ­ട്: 70.­87 (73.­39), മ­ല­പ്പു­റം: 70.­77 (73.­29), കോ­ഴി­ക്കോ­ട്: 70.­56 (73.­08), വ­യ­നാ­ട്: 71.­05 (73.­57), ക­ണ്ണൂര്‍ : 70.­46 (73.­98), കാ­സര്‍­ക്കോ­ട്: 70.­86 (73.­38), മാ­ഹി: 66.­18 (68.­52).



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.