Latest News

നീലേ­ശ്വരം രാജ­കൊ­ട്ടാരം ഏറ്റെ­ടു­ക്കുന്ന നീക്ക­ത്തില്‍ നിന്ന് പിന്തി­രി­യണം

നീലേ­ശ്വ­രം: നഗ­ര­സഭ ഓഫീസ് നിര്‍മ്മി­ക്കാന്‍ നീലേ­ശ്വരം രാജ­വം­ശ­ത്തിന്റെ ആസ്ഥാ­ന­മാ­യി­രുന്ന വലി­യ­മഠം ഏറ്റെ­ടു­ക്കാ­നുള്ള നീക്ക­ത്തിനെതിരെ വിവിധ സംഘ­ട­നകള്‍ രംഗ­ത്ത്. വലി­യ­മഠം ഏറ്റെ­ടു­ക്കാ­നുള്ള നീക്ക­ത്തില്‍ നിന്ന് നീലേ­ശ്വരം നഗ­ര­സഭ പിന്തി­രി­യ­ണ­മെന്ന് പൈതൃക സംരക്ഷണ സമിതി ആവ­ശ്യ­പ്പെ­ട്ടു. സംസ്ഥാ­നത്തെ ഇതര രാജ­വം­ശ­ങ്ങ­ളുടെയെല്ലാം ചരിത്ര ശേഷി­പ്പു­കള്‍ സംര­ക്ഷിത സ്മാര­ക­ങ്ങ­ളായി നില­നില്‍ക്കുമ്പോള്‍ നീലേ­ശ്വരം രാജ­വം­ശ­ത്തിന്റെ ആസ്ഥാനം തന്നെ തുടച്ചു നീക്കാ­നുള്ള ശ്രമം അപ­ല­പ­നീ­യ­മാ­ണ്. തൊട്ട­ടുത്ത് രാജാസ് ഹോസ്റ്റ­ലിന്റെ സ്ഥലം വിട്ടു­കൊ­ടു­ക്കാ­മെന്ന് നീലേ­ശ്വരം രാജ­വംശം താല്‍പര്യം പ്രക­ടി­പ്പി­ച്ചി­രിക്കെ വലി­യ­മഠം തന്നെ ഏറ്റെ­ടു­ക്ക­ണ­മെന്ന നിര്‍ബന്ധബുദ്ധി­യില്‍ ദുരൂ­ഹ­ത­യു­യ­രു­ന്ന­ത്. ഈ നീക്ക­ത്തില്‍ നിന്നു പിന്തി­രി­ഞ്ഞി­ല്ലെ­ങ്കില്‍ ബഹു­ജന പ്രക്ഷോ­ഭ­ത്തിന് നേതൃത്വം നല്കു­മെന്നും സമിതി മുന്ന­റി­യിപ്പ് നല്‍കി. കെ രാധാ­കൃ­ഷ്ണന്‍ അധ്യ­ഷ­നായി. സുകു­മാ­രന്‍ പെരി­യ­ച്ചൂര്‍, എന്‍ ടി വിദ്യാ­ധ­രന്‍, രാജേഷ് പുതി­യ­ക­ണ്ടം, എ. രാജീ­വന്‍ , വിനു­പ്ര­സാദ് എന്നി­വര്‍ പ്രസം­ഗി­ച്ചു.­വ­ലി­യ­മഠം ഏറ്റെ­ടു­ക്കാ­നുള്ള നീക്ക­ത്തില്‍ നിന്ന് പിന്മാ­റ­ണ­മെന്ന് ക്ഷത്രീയ ക്ഷേമ­സഭ നീലേ­ശ്വരം യൂണിറ്റ് ആവ­ശ്യ­പ്പെ­ട്ടു. പ്രസി­ഡന്റ് കെ സി രവിവര്‍മ്മ രാജ അധ്യ­ക്ഷ­നാ­യി. മുന്‍ സംസ്ഥാന പ്രസി­ഡന്റ് കെ സി മാന­വര്‍മ്മ­രാ­ജ, വി സി കൃഷ്ണ­വര്‍മ്മ­രാ­ജ, ഡോ. കെ സി കെ രാജ, എ സി നന്ദ­കു­മാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. നഗ­ര­സ­ഭ­ തീരു­മാ­ന­ത്തില്‍ നിന്ന് പിന്‍വ­ലി­യ­ണ­മെന്ന് ബി ജെ പി തൃക്ക­രി­പ്പൂര്‍ മണ്ഡലം കമ്മിറ്റി ആവ­ശ്യ­പ്പെ­ട്ടു. പ്രസി­ഡന്റ് ടി രാധാ­കൃ­ഷ്ണന്‍ അധ്യ­ക്ഷ­നാ­യി. ജില്ലാ സെക്ര­ട്ടറി ടി കുഞ്ഞി­രാ­മന്‍, ടി സി രാമ­ച­ന്ദ്രന്‍, കെ കുഞ്ഞി­രാ­മന്‍, എ കെ ചന്ദ്രന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.