സാമ്പത്തിക പ്രശ്നം: തടവിലാക്കിയ രണ്ട് പേരെ ഷാര്‍ജ പോലിസ് മോചിപ്പിച്ചു
ഷാര്‍ജ: സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് തടവിലാക്കിയിരുന്ന രണ്ട് ബംഗ്ലാദേശി യുവാക്കളെ ഷാര്‍ജ പോലിസ് മോചിപ്പിച്ചു. ഏഴ് പാക്കിസ്ഥാനികളായിരുന്നു ഇവരെ തട്ടിക്കൊണ്ട് പോയി ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം ഏര്പ്പാടാക്കാനായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നത്. കൂട്ടുകാരെ കാണാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശി യുവാക്കളുടെ സുഹൃത്തുക്കളാണ് ഷാര്‍ജ പോലിസില്‍ പരാതി നല്‍കിയിരുന്നത്. തട്ടിക്കൊണ്ട് പോയ വിവരം മനസ്സിലാക്കിയ ഷാര്‍ജ പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയമിക്കുകയായിരുന്നു. ഷാര്‍ജയിലെ രണ്ട് ഫ്ളാറ്റുകളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സാമ്പത്തി ഇടപാടിനെ തുടര്‍ന്നാണ് രണ്ട് പേരെയും തട്ടിക്കൊണ്ട് പോയതെന്ന് പ്രതികള്‍ ഷാര്‍ജ പോലിസിനോട് സമ്മതിച്ചു. ജോലിയും, പണവും ഇല്ലാത്ത അനധികൃത തൊഴിലാളുമായി യാതൊരു നിലക്കും ബന്ധം സ്ഥാപിക്കരുതെന്ന് ഷാര്‍ജ പോലിസ് അഭ്യര്‍ത്ഥിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബെയ്റൂട്ട്: കിഴക്കൻ സിറിയയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എ...
-
അല്‍ സാദ:[www.malabarflash.com] യമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച 'ചപാല' ചുഴലിക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. 130ഓളം പേര്‍ക്കു ...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
No comments:
Post a Comment