രാവിലെ 11 മണിയോടെ ഉദ്ഘാടന വേദിയിലെത്തിയ യുവ നടനെ കാണാന്‍ നൂറുകണക്കിന് യുവാക്കള്‍ തടിച്ചുകൂടി. ഇഷ്ടതാരത്തെ നേരില്‍ കണ്ടതോടെ ജനം ആര്‍പ്പു വിളിച്ച് വേദിക്കരികിലേക്ക് ഓടിയടുത്തു.
മൂന്ന് സിനിമകളില്‍ മാത്രം മുഖം കാണിച്ച തന്നോട് പയ്യന്നൂരിലെ ജനങ്ങള്‍ കാണിക്കുന്ന സ്നേഹം യഥാര്‍ത്ഥത്തില്‍ തന്റെ വാപ്പച്ചിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. മഹാനായ നടന് മമ്മൂട്ടിയുടെ മകന് എന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ താന്‍ പരിശ്രമിക്കുമെന്ന് ദുല്‍ഖര്‍ ഉറപ്പ് നല്കി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഷോ റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാഷന്‍ ഗോള്‍ഡ് ചെയര്‍ മാന്‍ എം സി കമറുദ്ദീന് ചടങ്ങ് നിയന്ത്രിച്ചു. കോ-ചെയര്മാന് മെട്രോ മുഹമ്മദ് ഹാജി ദുല്‍ഖര്‍ സല്മാന് ഉപഹാരം നല്കി. ഫാഷന്‍ ഗോള്‍ഡ് എം ഡി ടി കെ പൂക്കോയ തങ്ങള്‍, മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുള്ള, സി ടി അഹമ്മദലി, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി ലളിത, ഫാഷന്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ ടി കെ സൈനുല്‍ ആബിദിന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment