Latest News

കാസര്‍കോട് ഗവ.­കോ­ള­ജിനെ സ്‌പെഷ്യല്‍ ഗ്രേഡി­ലേക്ക് ഉയര്‍ത്തണം

വിദ്യാ­ന­ഗര്‍: കാസര്‍കോട് ജില്ല­യുടെ വിദ്യാ­ഭ്യാസ പിന്ന­ക്കാ­വസ്ഥ പരി­ഹ­രി­ക്കു­ന്ന­തിന് കാസര്‍­കോട് ഗവ.­കോ­ള­ജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോള­ജായി ഉയര്‍ത്ത­ണ­മെന്ന് ഗവ.­കോ­ളജ് എം.­എ­സ്.­എഫ് യൂണിറ്റ് സമ്മേ­ളനം ആവ­ശ്യ­പ്പെ­ട്ടു. ഇതു­മായി ബന്ധ­പ്പെട്ട് എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.എ മുഖാ­ന്തിരം മുഖ്യ­മ­ന്ത്രി, വിദ്യ­ഭ്യാസ മന്ത്രി, വ്യവ­സായ വകുപ്പ് മന്ത്രി, ധന­കാര്യ മന്ത്രി എന്നി­വര്‍ക്ക് നിവേ­ദനം നല്‍കും.
സമ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധിച്ച് നാക്ക് സന്ദര്‍ശ­നവും കോള­ജിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാ­പക അനു­മോ­ദി­ക്കലും നടത്തും. എന്‍.­എ­സ്.­എ­സ്, എന്‍.­സി.സി എന്നി­വ­യില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥി­കള്‍ക്കുള്ള സമ്മാ­നവും വിത­രണം ചെയ്യും.
യൂണിറ്റ് സമ്മേ­ളനം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജന­റല്‍ സെക്ര­ട്ടറി എ.­കെ.­എം.­അ­ഷ­റ­ഫ് ഉദ്ഘാ­ടനം ചെയ്തു. ഉമര്‍­ആ­ദൂര്‍ അധ്യ­ക്ഷത വഹി­ച്ചു. കരിം കുണിയ മുഖ്യ­പ്ര­ഭാ­ഷണം നട­ത്തി. അസീസ് കള­ത്തൂര്‍, ഹബീബ് ചളി­യ­ങ്കോ­ട്, സഹീര്‍ ആസി­ഫ്, ഡോ.­മു­ഹ­മ്മദ് അസ്‌ലം, അന­ന്ത­പ­ത്മ­നാ­ഭന്‍, താഹ ചേരൂര്‍, ഫയാസ് പടു­വ­ടുക്ക സംസാ­രി­ച്ചു.
ഭാര­വാ­ഹി­കള്‍: മുഹ­മ്മദ് പള്ളി­പ്പു­ഴ(­പ്ര­സി) അര്‍ഷാദ് ഉദു­മ, ഖലീല്‍ പൊവ്വല്‍(­വൈസ് പ്രസി) സി.­ബി.­എം.­ത­ബ്ഷീര്‍ സന്തോഷ് നഗര്‍(ജന സെക്ര) നയീം നായ­ന്മാര്‍മൂ­ല, റിയാസ് പേരാല്‍(ജോ സെക്ര) അസ്ഹ­റു­ദ്ദീന്‍ ചെമ്മ­നാ­ട്(­ട്ര­ഷ) സുബൈര്‍ പര­പ്പ, യാസര്‍ അറ­ഫാ­ത്ത് ഉദുമ, കബീര്‍ ബേക്കല്‍,ശ­ക്കീല്‍ പള്ള­ങ്കോ­ട്(­വി­വിധ കമ്മിറ്റി സാര­ഥി­കള്‍)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.