Latest News

പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയണം: എസ്എഫ്‌ഐ

ഇരിയണ്ണി: പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടുവരണമെന്ന് എസ്എഫ്‌ഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമീപകാലത്തായി സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.
ക്യാമ്പസുകളില്‍ പോലും വിദ്യാര്‍ഥിനികള്‍ അക്രമിക്കപ്പെടുന്നു. സംരക്ഷണം നല്‍കേണ്ടവര്‍ വേട്ടക്കാരുടെ പക്ഷംചേരുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകാത്ത സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അക്രമം തടയാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം. സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടുദിവസമായി ഇരിയണ്ണി അനീഷ് രാജന്‍ നഗറില്‍ നടന്ന സമ്മേളനം ഞായറാഴ്ച സമാപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കും ജില്ലാസെക്രട്ടറി ഷാലു മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കും മറുപടി പറഞ്ഞു. എ വി ശിവപ്രസാദ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, കേന്ദ്രകമ്മിറ്റി അംഗം കെ സബീഷ്, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്‌ഐയില്‍നിന്ന് വിടവാങ്ങിയവര്‍ക്ക് യാത്രയയപ്പ് നല്‍കി.

പി പി സിദിനെ പ്രസിഡന്റായും ഷാലുമാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 41 അംഗ ജില്ലാകമ്മിറ്റിയേയും 14 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.
കെ സരിഗ, എ വി ശിവപ്രസാദ്, എന്‍ കെ രാജേഷ് (ജോയിന്റ് സെക്രട്ടറി), സനുമോഹന്‍, ബി സുരേഷ്, സി മഹേഷ്‌കുമാര്‍ (വൈസ്പ്രസിഡന്റ്), രജീഷ് വെള്ളാട്ട്, സി വി ശരത്ത്, ഷനില്‍കുമാര്‍, കെ മഹേഷ്, സുഭാഷ്പാടി, ഖദീജത്ത് സുഹൈല (സെക്രട്ടറിയറ്റ് അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭരവാഹികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.