കുമ്പള: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കളുടെ സംസ്ഥാന പര്യനത്തിന്റെ ഉദ്ഘാടന ഭാഗമായി ഈ മാസം 17ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ശാന്തിപ്പള്ളം മുഹിമ്മാത്ത് സെന്ററില്‍ എസ്.എം.എ മേഖലാ സമ്മേളനം നടത്താന്‍ കുമ്പളയില്‍ ചേര്‍ന്ന മേഖലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
മദ്രസാ രംഗത്ത് സേവനം ചെയ്യുന്നവര്‍ക്ക് ക്ഷേമ പദ്ധതി നടത്തിപ്പിനായി മഹല്ലുകളില്‍ നിന്ന് സമാഹരിച്ച ഫണ്ട് നേതാക്കള്‍ ഏറ്റുവാങ്ങും.
കണ്‍വെന്‍ഷന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി റഹ്മാനിയ്യയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.എ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, സ്മാര്‍ട്ട് എക്‌സാം സൂപ്രണ്ട് ബശീര്‍ പുളിക്കൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ലത്വീഫ് കളത്തൂര്‍ സ്വാഗതവും അശ്‌റഫ് ആരിക്കാടി നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം, കുമ്പള, പുത്തിഗെ റിജ്യണല്‍ കമ്മറ്റികളുടെ സംയുക്ത വേദിയായി കുമ്പള മേഖലാ എസ്.എം.എ രൂപവത്കരിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (പ്രസിഡന്റ്) അശ്രഫ് സഅദി ആരിക്കാടി(ജന.സെക്ര.) , കന്തല്‍ സൂപ്പി മദനി, മൂസ സഖാഫി കളത്തൂര്‍, ഹമീദ് മദനി മച്ചമ്പാടി (വൈ. പ്രസി) സിദ്ദീഖ് സഖാഫി ബായാര്‍, മുഹമ്മദ് തലപ്പാടി, അബ്ദുല്ല നിസാന്‍ (സെക്ര), ബി.കെ അബ്ദുല്‍ ഖാദിര്‍ ബാപ്പാലിപ്പൊനം (ട്രഷറര്‍).)
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...

No comments:
Post a Comment