Latest News

ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മറ്റൊരു മിന്നുന്ന ടെസ്റ്റില്‍ വിജയം. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 135 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. 266 റണ്‍സിന്റെ ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയ ഒന്നര ദിവസത്തെ കളി ശേഷിക്കെയാണ് 131 റണ്‍സിന് ഓള്‍ഔട്ടായത്.
ഇതോടെ നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (2-0). ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ചേതേശ്വര്‍ പൂജാരയും മുരളി വിജയും പിന്നെ രണ്ട് സ്പിന്നര്‍മാരും നിര്‍ദയം അരങ്ങുവാണ് രണ്ടാം ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും മികവുറ്റ വിജയങ്ങളില്‍ ഒന്നാണിത്.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന സ്‌കോറില്‍ നാലാം ദിവസം കളിയാരംഭിച്ച ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ ആര്‍ . അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും കറങ്ങുന്ന പന്തുകളില്‍ നിലം പൊത്തുകയായിരുന്നു. അശ്വിന്‍ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഓസീസ് നിരയില്‍ 44 റണ്‍സെടുത്ത എഡ് കോവന്‍ മാത്രമാണ് പേരിനെങ്കിലും പിടിച്ചുനിന്നത്.
പരമ്പരയിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ ഇശാന്ത് ശര്‍മയാണ് നാലാം നാലാം ദിവസത്തെ മൂന്നാം ഓവറില്‍ തന്നെ വാട്‌സനെ മടക്കി ഇന്ത്യന്‍ വിജയത്തിനുള്ള വഴിയൊരുക്കിയത്. പിന്നീടൊരു ചീട്ടുകൊട്ടാരമാണ് രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിലെ പൊള്ളുന്ന വെയിലില്‍ കണ്ടത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കിനെ (16) ബൗള്‍ഡാക്കിക്കൊണ്ട് ജഡേജ വെടിക്കെട്ടിന് തിരികൊളുത്തി. സ്പിന്നിനെ ക്ഷമാപൂര്‍വം നേരിട്ട എഡ് കോവന്റേതായിരുന്നു (150 പന്തില്‍ നിന്ന് 44) അടുത്ത ഊഴം. ജഡേജ തന്നെയാണ് ഈ ക്രിയയും പൂര്‍ത്തിയാക്കിയത്. ധോനിയുടെ പാഡിലുസരിയ പന്ത് സ്ലിപ്പില്‍ സെവാഗിന്റെ കൈയില്‍ സുരക്ഷിതം. അടുത്തത് ഹെന്‍റിക്കസ് (0) നിര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ട്. പിന്നീട് മാക്‌സ്‌വെലിനെ അശ്വിനും സിഡിലിനെ ജഡേജയും മടക്കിയതോടെ ഇന്ത്യയ്ക്ക് ജയം ഉറപ്പായിക്കഴിഞ്ഞിരുന്നു. 67-ാം ഓവറിന്റെ അവസാന പന്തില്‍ പാറ്റിന്‍സനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയ്ക്ക് ജയം സ്വന്തമായി.
മാര്‍ച്ച് 14ന് മൊഹാലിയിലാണ് മൂന്നാം ടെസ്റ്റ്.
സ്‌കോര്‍ബോര്‍ : ഓസ്‌ട്രേലിയ: 237/9 (ഡിക്ല), 131. ഇന്ത്യ: 503

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.