Latest News

മലയാള സിനിമയുടെ അമ്മ വിട പറഞ്ഞു


ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് പൊള്ളലേറ്റത്. 35 ശതമാനം പൊള്ളലേറ്റിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ചലച്ചിത്രരംഗത്ത് 60 വര്‍ഷത്തിലേറെയായി അഭിനയിക്കുന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരി.
പത്താമത്തെ വയസ്സിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. മലയാളം, തമിഴ് തുടങ്ങിയ നിരവിധി തെന്നിന്ത്യന്‍ സിനിമകളില്‍ ആയിരത്തിലധികം കഥാപാത്രങ്ങളെ സുകുമാരി അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കൂടാതെ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മികച്ച സഹനടിക്കുള്ള അവാര്‍ഡ് നാലുതവണ നേടിയ സുകുമാരി പത്മശ്രീ പുരസ്‌കാരവും നേടിയിട്ടുണ്ട്.
1940 ല്‍ തമിഴ് നാട്ടിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്താണ് ജനിച്ചത്. അന്നത്തെ മൂന്ന് പ്രധാന നായിക നടിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ ബന്ധുവാണ് സുകുമാരി. കഥകളി,കേരള നടനം, ഭരതനാട്യം എന്നിവയില്‍ സുകുമാരി പ്രാവീണ്യം നേടിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.