Latest News

ജില്ലാ പഞ്ചായത്ത് ബജററില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഭവനനിര്‍മ്മാണ പദ്ധതിക്ക് മുന്‍തൂക്കം


കാസര്‍കോട് : അടി­സ്ഥാന സൗകര്യം മെച്ച­പ്പെ­ടുത്തി സേവ­ന­മേ­ഖ­ല­യുടെ ഗുണ­നി­ല­വാ­ര­മു­യര്‍ത്തു­ന്ന­തിനും കാര്‍ഷി­കോ­ല്പാ­ദന വര്‍ദ്ധ­ന­വിനും ഊന്നല്‍ നല്‍കുന്ന 2013­-14 വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചാ­യത്ത് യോഗം അംഗീ­ക­രി­ച്ചു. ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡണ്ട് പി.­പി.­ശ്യാ­മ­ളാ­ദേ­വി­യുടെ അധ്യ­ക്ഷ­ത­യില്‍ ജില്ലാ­പ­ഞ്ചാ­യത്ത് ഹാളില്‍ നടന്ന യോഗ­ത്തില്‍ വൈസ് പ്രസി­ഡണ്ടും ധന­കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ­നു­മായ കെ.­എ­സ്.­കു­ര്യാ­ക്കോ­സാണ് ബജറ്റ് അവ­ത­രി­പ്പി­ച്ച­ത്.97,12,72321 രൂപ വരവും 908283958 രൂപ ചെലവും 62988273 രൂപ മിച്ചവും പ്രതീ­ക്ഷി­ക്കു­ന്ന­താണ് ബജ­റ്റ്.നദി­ക­ളില്‍ തട­യ­ണ­കള്‍ നിര്‍മ്മിച്ച് കാര്‍ഷിക മേഖ­ലയെ ശക്തി­പ്പെ­ടു­ത്തു­ന്ന­തിനും ചട്ട­ഞ്ചാ­ലിലെ വനി­താ­വ്യ­വ­സായ പാര്‍­ക്കിനും ഭവ­ന­നിര്‍മ്മാ­ണ­ത്തിനും ബജ­റ്റില്‍ പ്രാധാന്യം നല്‍കി.
നബാര്‍ഡ് സഹാ­യ­ത്തോടെ ജല­സേ­ച­ന­പ­ദ്ധ­തി­കള്‍ പൂര്‍ത്തി­യാ­ക്കു­ന്ന­തിന് തട­യണ നിര്‍മ്മാ­ണ­ത്തിന് 41,90,41000 രൂപ­യാണ് വക­യി­രു­ത്തി­യ­ത്. പശു­വ­ളര്‍ത്തല്‍ പ്രോത്സാ­ഹി­പ്പി­ക്കാന്‍ ക്ഷീര­ഗ്രാ­മം, സമ­ഗ്ര­ക­വു­ങ്ങ്കൃ­ഷി­വി­ക­സ­നം,­സീ­ഡ്ഫാ­മു­കള്‍ മെച്ച­പ്പെ­ടു­ത്തു­ന്ന­തി­നു­ളള പദ്ധ­തി­കള്‍ എന്നി­വയ്ക്കും പ്രാധാന്യം നല്‍കി­യി­ട്ടു­ണ്ട്.ചട്ട­ഞ്ചാല്‍ വ്യവ­സായ പാര്‍ക്ക് കെട്ടിട ചുറ്റു­മ­തില്‍ നിര്‍മ്മാ­ണ­ത്തിനും 1.55 കോടി രൂപ­യാണ് വക­യി­രു­ത്തി­യ­ത്. വിദ്യാ­ഭ്യാ­സ­മേ­ഖ­ല­യില്‍ ക്ലാസ്‌റൂം നിര്‍മ്മാ­ണ­ത്തിന് 4.98 കോടി രൂപ വക­യി­രു­ത്തി. 2013-14 വര്‍ഷ­ത്തില്‍ ഹയര്‍ സെക്ക­ണ്ടറി ക്ലാസ്മു­റി­ക­ളുടെ അപ­ര്യാ­പ്തതപൂര്‍ണ­മായും പരി­ഹ­രി­ക്കും. 20 സ്‌ക്കൂളു­കള്‍ക്ക് ക്ലാസ്മു­റി­കള്‍ നിര്‍മ്മി­ക്കും. സ്‌ക്കൂള്‍ ചുറ്റു­മ­തില്‍ നിര്‍മ്മി­ക്കു­ന്ന­തിനും അറ്റ­കു­റ്റ­പ­ണി­കള്‍ക്കും തുക നീക്കി­വെ­ച്ചി­ട്ടു­ണ്ട്. പൊതു­വി­ദ്യാ­ഭ്യാ­സ­ത്തിനും സാങ്കേ­തിക വിദ്യാ­ഭ്യാ­സ­ത്തിനും 10 ലക്ഷം രൂപാ വീതം അനു­വ­ദി­ച്ചു.ജില്ലാ­ആ­ശു­പ­ത്രി­യില്‍ കുടി­വെ­ളള പദ്ധ­തിക്ക് ഒന്ന­ര­കോ­ടി­രൂപ വക­യി­രു­ത്തി. പട്ടി­ക­വര്‍ഗ്ഗ ക്ഷേമ­ത്തിന് ഐഎവൈ വിഹി­ത­മായി 2,57,09708 രൂപയും പട്ടി­ക­ജാതി ക്ഷേമ­ത്തിന് 4.10 കോടിയും വക­യി­രു­ത്തി. എസ്­എ­സ്എ വിഹി­ത­മായി 1.25 കോടി­യാണ് അനു­വ­ദി­ച്ച­ത്.ദേശീയ വിക­ലാം­ഗ­പു­ന­ര­ധി­വാസ പദ്ധ­തി­യില്‍ ഭിന്ന­ശേ­ഷി­യു­ള­ള­വര്‍ക്കായി 3.31 കോടി രൂപ ചെല­വ­ഴി­ക്കും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 25 ലക്ഷം രൂപ­യുമാണ് ചെല­വ­ഴി­ക്കു­ക.
പ്രാരം­ഭ­ബാക്കി 2,98,19,231 രൂപ­യാണ് പദ്ധതി വിഹി­തം. ജന­റല്‍ വിഭാ­ഗ­ത്തില്‍ 17,50,24000 രൂപയും പ്രത്യേക ഘട­ക­പ­ദ്ധ­തി­യില്‍ 17,35,9000,ജ­ന­റല്‍ പര്‍പ്പസ് ഗ്രാന്റായി 18,40,0000,മെ­യിന്റ­നന്‍സ് റോഡ് 19,58,88,000 രൂപ റോഡി­തര മെയിന്റ­നന്‍സ് 3,25,37,000 നബാര്‍ഡ് ധന­സ­ഹായം 41,90,41,000 തന­ത്ഫണ്ട് റവന്യു 10888000 എസ്­എ­സ്എ 1000000 ബിഫണ്ട് വിഹിതം 4465000 കേര­ളോ­ത്സവം 600000 എസ് സി,­എസ് ടി സ്‌കോളര്‍ഷിപ്പ് 250000 എന്‍പി­ആര്‍പിഡി 2.5 കോടി പൊതു­വി­ദ്യാ­ഭ്യാസം 10 ലക്ഷം മറ്റു­ള­ളവ 10 ലക്ഷം പ്രവൃ­ത്തി­ബി­ല്ലിലും ശമ്പ­ള­ബി­ല്ലിലും നിക്ഷേ­പ­ങ്ങള്‍ 4650000 എന്നിവ ഉള്‍പ്പെടെ 97,12,72,231 രൂപ­യാണ് പ്രതീ­ക്ഷിത വര­വ്.
കുടി­വെ­ള­ള­പ­ദ്ധ­തി­കള്‍ക്കും കാര്‍ഷി­ക­മേ­ഖ­ലയ്ക്കും ബജ­റ്റില്‍ കൂടു­തല്‍ തുക വക­യി­രു­ത്ത­ണ­മെന്ന് ചര്‍ച്ച­യില്‍ പങ്കെ­ടുത്ത പാദൂര്‍ കുഞ്ഞാ­മു,­പ്ര­മീള സി നായിക് എകെഎം അഷ­റഫ്, ഹരീഷ് പി നായര്‍ എന്നി­വര്‍ നിര്‍ദ്ദേ­ശി­ച്ചു. ജില്ലാ പഞ്ചാ­യത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ­നായ പി.­ജ­നാര്‍ദ്ദ­നന്‍(­പൊ­തു­മ­രാ­മ­ത്ത്),­കെ.­സു­ജാ­ത(­ആ­രോ­ഗ്യം,വിദ്യാ­ഭ്യാ­സം)മമ്താ­ദി­വാ­കര്‍(­ക്ഷേ­മം)ഓമ­ന­രാ­മ­ച­ന്ദ്രന്‍(­വി­ക­സ­നം),നസീറ അഹ­മ്മ­ദ്,­എം.­തി­മ്മ­യ്യ,­എ.­ജാ­സ്മിന്‍,­എം.­ശ­ങ്ക­രറായി,­ഫ­രീദ സക്കീര്‍­അ­ഹ­മ്മ­ദ്,­പി.­കു­ഞ്ഞി­രാ­മന്‍ എന്നി­വര്‍ ചര്‍ച്ച­യില്‍ പങ്കെ­ടു­ത്തു.­ജി­ല്ലാ­പ­ഞ്ചാ­യത്ത് സെക്ര­ട്ടറി സി.­കെ.­സോ­മന്‍ സംബ­ന്ധി­ച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.