കോട്ടയം: റിപോർട്ടർ ചാനലിനും ജെ.എസ്.എസ് നേതാവ് ഗൗരിയമ്മയ്ക്കുമെതിരെ പിസി ജോർജ് വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരേ സത്യവിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചു വ്യാജപ്രചാരണം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് റിപോർട്ടർ ചാനല്‍, കെ.ആര്‍. ഗൌരിയമ്മ എന്നിവരടക്കം ഏഴു പേര്‍ക്കെതിരേ ജോര്‍ജ് ഹൈക്കോടതി അഭിഭാഷകന്‍ ജോയി ജോര്‍ജ് മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.
റിപോർട്ടർ ചാനല്‍ എഡിറ്റര്‍ എം.വി. നികേഷ് കുമാര്‍, ഇടുക്കി സീനിയര്‍ റിപോർട്ടർ എം.എസ്. അനീഷ്കുമാര്‍, കെ.ആര്‍. ഗൌരിയമ്മ, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ലോനപ്പന്‍ നമ്പാടന്‍, തൊടുപുഴ മ്രാല സ്വദേശി വിന്‍സെന്റ് അഗസ്റിന്‍, ഇയാളുടെ സഹോദരന്‍ ജോയി അഗസ്റിന്‍ എന്നിവര്‍ക്കെതിരേയാണു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴുദിവസത്തിനകം മറുപടി ബോധിപ്പിച്ചില്ലെങ്കില്‍ 10 കോടി രൂപ ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും ജോര്‍ജ് അറിയിച്ചു. ചാനലില്‍ സത്യവിരുദ്ധമായ വാര്‍ത്ത കെട്ടിച്ചമച്ചു തനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതായി ജോര്‍ജ് ആരോപിച്ചു. ഗൂഢാലോചനയില്‍ സംസ്ഥാനത്തെ സമ്പന്നവര്‍ഗം മുഴുവന്‍ പങ്കാളികളാണ്.
കേരള കോണ്‍ഗ്രസിന്റെ പോഷക സംഘടന എന്‍ജിഒ ഫ്രണ്ട് നേതാവ് വിന്‍സെന്റ് അഗസ്റിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. തനിക്കെതിരായ നീക്കത്തില്‍ കേരള കോണ്‍ഗ്രസിലെ ചിലര്‍ സന്തോഷിക്കുന്നുണ്ടാകാമെന്നും ജോര്‍ജ്പത്രസമ്മേളനത്തില്‍ പറഞ്ഞു.ചാനലില്‍ തനിക്കെതിരേ ആരോപിക്കുന്ന സ്ത്രീയെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Reppoter Channel, KR Gauriamma, PC Gorge
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: പൊയിനാച്ചിയിലെ ഷൈന്‍ ഐസ്ക്രീം ഫാക്ടറിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വ്യാജ പ്രചാരണം നടത്തി സ്ഥാപനത്തെ തകര്‍ക്കാന്‍ ...
-
തൃക്കരിപ്പൂര്‍: വീട്ടുകാരെ ബന്ദികളാക്കി ഗള്‍ഫ് വ്യാപാര പ്രമുഖന് തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുള്‍ സലാംഹാജിയെ മൃഗീയമായി ശ്വാസംമുട...
-
കൊച്ചി: സിനിമ റിലീസ് ആകുംമുമ്പേ വൈറലായ ‘ഒരു അഡാറ് ലവ്’ സിനിമയിലെ വിവാദമായ ‘മാണിക്യമലരായ പൂവി...’ എന്ന് തുടങ്ങുന്ന ഗാനം പിൻവലിക്കി...
-
തൃശൂര്‍:[www.malabarflash.com] മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരനെ അപമാനിച്ചതിന് കാസര്‍കോട്...
-
കാസര്‍കോട്: കുമ്പളയില്‍ കൊല്ലപ്പെട്ട സിപിഐ (എം) പ്രവര്ത്തകന് പി മുരളീധരന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷ...


No comments:
Post a Comment