Latest News

പാലക്കാട് എടിഎം തട്ടിപ്പ്: സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘത്തിനായി അന്വേഷണം

Kerala, ATM,
പാലക്കാട്: പാലക്കാട്ട് എ.ടി.എമ്മില്‍ നിന്ന് തുക പിന്‍വലിക്കാന്‍ എത്തുന്നവരെ കബളിപ്പിച്ച് വന്‍ തോതില്‍ പണം തട്ടിയതായി കണ്ടെത്തി. എ.ടി.എം കൌണ്ടറിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി.

ഒരേ കൌണ്ടറില്‍ ഒന്നിലേറെ എടിഎം മെഷീനുകള്‍ ഉള്ളിടത്താണ് സംഘം തട്ടിപ്പുനടത്തി പതിനായിരങ്ങള്‍ കവര്‍ന്നത്. നഗരത്തില്‍ രണ്ടു എടിഎം കൌണ്ടറുകളിലാണ് സമാനരീതിയില്‍ തട്ടിപ്പു നടത്തത്. റയില്‍വേ ക്രോസിനു സമീപമുള്ള എടിഎം കൌണ്ടറില്‍ നിന്ന് പണമെടുത്ത മലമ്പുഴ കാരക്കാട് സ്വദേശി അക്കൌണ്ടില്‍ നിന്ന് കുടുതല്‍ തുക നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇദ്ദേഹത്തിന്റെ അക്കൌണ്ടില്‍ നിന്ന് 30,000 രൂപയോളം നഷ്ടപ്പെട്ടത്. കോട്ടമൈതാനത്തിനു സമീപത്തെ എടിഎം കൌണ്ടറില്‍ സംഘത്തിന്റെ മുഴുവന്‍ തട്ടിപ്പുരീതിയും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 

പണം വിന്‍വലിക്കാനെത്തുന്നവരോട് മെഷീന്‍ കേടാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണമെടുക്കാന്‍ സഹായിക്കാനെന്ന പേരില്‍ സംഘമെത്തുന്നതു മുതല്‍ നോട്ടുകെട്ടുകള്‍ എടുത്തു പുറത്തേക്കു പോകുന്നതുവരെയുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും സമാനരീതിയില്‍ തട്ടിപ്പു നടന്നതായി പൊലീസിനു വിവരം ലഭിച്ചു. ഡിവൈഎസ്പി പി.ബി പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Kerala, ATM, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.