Latest News

കഞ്ഞിക്കുഴിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം

ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാകമ്മിറ്റി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായി.  തല്‍സമയ സംപ്രേക്ഷണം തടസപ്പെടുത്താനും ശ്രമമുണ്ടായി. കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഏരിയാ കമ്മിറ്റി വിളിച്ചുചേര്‍ത്തത്. എന്നാല്‍ ഏരിയാ സെക്രട്ടറിയായിരുന്ന സി കെ ഭാസ്ക്കരന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് യോഗം നടന്നിരുന്നില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത്ത് ചന്ദ്രന് നേരെയും റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറാമാനെതിരെയും മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെയും കൈയ്യേറ്റ ശ്രമമുണ്ടായി.

കടുത്ത വിഭാഗീയത നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഞ്ഞിക്കുഴി, അരൂര്‍ ഏരിയാകമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെയും സെക്രട്ടറിമാരെയും മാറ്റാന്‍ തീരുമാനിച്ചത്. പകരം സമ്മേളനത്തിന് മുമ്പുണ്ടായിരുന്ന കമ്മിറ്റിയെയും സെക്രട്ടറിമാരെയും നിലനിര്‍ത്താനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ഞായറാഴ്ച  ഏരിയാ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.