ബേക്കല്‍ ഹദ്ദാദ് ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ചേര്‍ന്നൊരുക്കിയ ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന്റെ ഭാഗമായുള്ള സമൂഹവിവാഹചടങ്ങിലാണ് 11 യുവതികള്‍ വിവാഹിതരായത്.
5 പവന്‍ സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓരോ ഓട്ടോറിക്ഷയും കല്ല്യാണ വസ്ത്രങ്ങളും മഹര്‍ 2013 ന്റെ ഭാഗമായി യുവമിഥുനങ്ങള്‍ സമ്മാനിച്ചു. ഒപ്പം വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിരവധി സമ്മാനങ്ങള്‍ ചടങ്ങില്‍ വെച്ച് വധുവരന്‍മാര്‍ക്ക് കൈമാറി.
ഹാഫിള് അന്‍സല അഹമ്മദ് അബ്ദുല്ലയുടെ ഖുര്‍ആന്‍ പാരായണത്തോടെയാണ് വിവാഹ മജ്‌ലിസിന് തുടക്കമായത്. മാണിക്കോത്ത് ജുമാമസ്ജിദ് ഖത്തീബ് കബീര്‍ ഫൈസി ചെറുക്കോട് ഖുത്തുബ നിര്‍വ്വഹിച്ചു. നിക്കാഹിന് ഉഡുപ്പി ഖാസി പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ ബേക്കല്‍, ഹദ്ദാദ് ജുമാമസ്ജിദ് ഇമാം അബ്ബാസ് ഫൈസി, ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് മൊയ്തുമൗലവി, ഇബ്രാഹിം മദനി, കെ.പി.എസ് തങ്ങള്‍ നേതൃത്വം നല്‍കി. ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
മനാഫ്കുന്നില്‍ സ്വാഗതവും ജംഷീദ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
മുകാരികണ്ടം അബ്ദുല്‍ ലത്തീഫ് -ഖദീജത്ത് ബാനു ബെണ്ടിച്ചാല്‍, എം ഹക്കീം കുണ്ടംകുഴി- എം. സല്‍മ ചേടിക്കുണ്ട്, അബ്ദുല്‍ സത്താര്‍ മുകാരികണ്ടം- ഫാത്തിമത്ത് ജാസ്മിന്‍ കോളിയടുക്കം, മുഹമ്മദ് ഷെരീഫ് പടിഞ്ഞാര്‍മൂല -ആയിശത്ത് റഫീന വിദ്യാനഗര്‍, മുസ്ത്വഫ മേല്‍പ്പറമ്പ് -ആയിഷ മേല്‍പ്പറമ്പ, ഇസ്മായീല്‍ മരവയല്‍ മേല്‍പ്പറമ്പ- മുബശ്ശിറ കളനാട്, എ.എസ്. സുബൈര്‍ ആവിയില്‍ -ആയിഷ സൗത്ത്ചിത്താരി, അബ്ദുല്‍റഹിമാന്‍ തായല്‍ മൗവ്വല്‍ -ആയിശത്ത് സദ്ഫ തളങ്കര, സഫീഹുളള ഹിദായത്ത് നഗര്‍ -സുഹ്‌റാബി ചട്ടഞ്ചാല്‍ എന്നിവരാണ് സമൂഹ വിവാഹ മജ്‌ലിസില്‍ ഇണകളായത്.
വെങ്കിടേഷ് ഗോളിയടുക്കവും സരിത അടുക്കത്ത് വയലും, സുമേഷ് മാട്ടൂലും ഷീബ മാസ്തിഗുഡയും തമ്മിലില്‍ മഹ്ര്‍ 2013 ലൂടെ ശനിയാഴ്ച പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് താലി ചാര്‍ത്തി ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരുന്നു.
13 യുവതികളുടെ വിവാഹ ചടങ്ങാണ് മഹറിന്റെ ഭാഗമായി നടക്കാനിരുന്നത്. രണ്ട് യുവതികള്‍ വരന്‍മാരെ ഒത്തുവരാത്തതിനാല്‍ അവരുടെ വിവാഹം പിന്നീട് നടക്കും.
സമൂഹ വിവാഹത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മുന്‍കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന്, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുന്‍ എം.എല്‍.എ. കെ.വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളദേവി, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍, പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.ജാസ്മിന്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം കപ്പണ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ കുന്നില്‍, ആമു ഹാജി മൗവ്വല്‍, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, അസീസ് കടപ്പുറം, കെ.ഗോപാലകൃഷ്ണന്‍, കെ. അഹമ്മദ് ഷെരീഫ്, കെ.അബ്ദുല്ല ഹാജി, അന്തായി മുഹമ്മദ് ഹാജി, കെ.ശിവരാമന്‍, സി.എച്ച് നാരായണന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, അജിത്ത്കുമാര്‍ അസാദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
രക്ഷാധികാരി എ.പി. ഉമ്മര്‍ സ്വാഗതം പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍, പി.വി.കെ. പനയാല്‍, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, തായല്‍ കുഞ്ഞബ്ദുല്ല പൂച്ചക്കാട്, മുംതസിര്‍ ഹംസ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമൂഹ വിവാഹ മജ്‌ലിസില്‍ പങ്കെടുത്ത വധുവരന്‍മാരുടെ ബന്ധുക്കള്‍ക്കും, നാട്ടുകാര്‍ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
No comments:
Post a Comment