Latest News

ഇടുക്കി രാജാക്കാട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം


രാജാക്കാട്: ഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്ത് മുല്ലക്കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്നെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.
വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ 45 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. കോളേജിലെ അവസാനവര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥികളാണ് ദുരന്തത്തിനിരയായത്. കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി മൂന്നാറിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍പ്പെട്ടവരെ രാജാക്കാട്ടെ സ്വകാര്യ ആസ്പത്രിയിലും, കട്ടപ്പന സെന്റ് ജോണ്‍സ് ആസ്പത്രിയിലും എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ അടിമാലി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.