അബൂദബി: വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ച കേസില്‍ അബൂദബി പൊലീസ് യുവാവിനെ പിടികൂടി. ടെഡി ബിയര്‍ പാവക്കുള്ളിലും വീടിന്‍െറ മേല്‍ക്കൂരയിലെ വാട്ടര്‍ കൂളറിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മൂന്ന് കിലോ ഹഷീഷ്, 4,300 അനസ്തേഷ്യ ഗുളികകള്‍, കാല്‍ കിലോ ഹെറോയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിറച്ച നിരവധി സിറിഞ്ചുകളും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് രണ്ടുമാസമായി യുവാവിനെ നിരീക്ഷിച്ച് വരികയായിരുന്നെന്ന് അബൂദബി പൊലീസിലെ ആന്‍റി നാര്‍കോട്ടിക്സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ സഅ്ബി പറഞ്ഞു. അബൂദബി പൊലീസിന്‍െറയും ദുബൈ പൊലീസിന്‍െറയും സഹകരണത്തോടെയായിരുന്നു ഇത്. പിടിക്കപ്പെടാതിരിക്കാന്‍ വളരെ കരുതലോടെയായിരുന്നു യുവാവിന്‍െറ നീക്കങ്ങള്‍. വിവിധ പ്രായക്കാരായ ഉപഭോക്താക്കള്‍ക്കാണ് ഇയാള്‍ സാധനമെത്തിച്ചിരുന്നത്. മുമ്പ് മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് യുവാവ്.

ഇയാളുടെ പിതാവ് മയക്കുമരുന്ന് കേസില്‍പ്പെട്ട് 2012 ജൂണ്‍ മുതല്‍ മറ്റൊരു എമിറേറ്റില്‍ തടവില്‍ കഴിയുകയാണ്. പിതാവ് 1991 മുതല്‍ മയക്കുമരുന്ന് വില്‍പന രംഗത്ത് ഉണ്ടെന്ന് കേണല്‍ ഇബ്രാഹിം അല്‍ സഅ്ബി പറഞ്ഞു. മക്കള്‍ ഇത്തരം തെറ്റായ വഴികളിലൂടെ പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Keywords: Gulf, Drugs, Abu Dhabi, Arrest, Youth
No comments:
Post a Comment