മട്ടന്നൂര്‍: ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന ബോംബ് റോഡില്‍ വീണുപൊട്ടി. ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി സംശയം. റോഡരികില്‍ ഉപേക്ഷിച്ച രണ്ട് സ്‌റീല്‍ ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ചാവശേരിപറമ്പിലായിരുന്നു സംഭവം. 19ാം മൈല്‍പഴശി റൂട്ടില്‍ ചാവശേരി പറമ്പ് ആദിവാസി കോളനിക്കു സമീപം ബോംബ് സ്‌ഫോടനം നടന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ എസ്‌ഐ പി.കെ. ശശീന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. റോഡില്‍ വീണു പൊട്ടിയ സ്‌റീല്‍ ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികില്‍ സൂക്ഷിച്ച രണ്ട് സ്റ്റീല്‍ ബോംബുകളും പരിശോധനയില്‍ കണ്െടത്തി. പ്‌ളാസ്‌റിക് കവറില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരു ബോംബ് റോഡില്‍ വീണ് പൊട്ടുകയും പ്‌ളാസ്‌റിക് കവര്‍ കീറിയതിനാല്‍ മറ്റു രണ്ടു ബോംബുകള്‍ റോഡരികില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഉഗ്രശേഷിയുള്ള രണ്ട് സ്‌റീല്‍ ബോംബുകളാണു പിടികൂടിയത്. മറ്റു കേന്ദ്രങ്ങളിലേക്ക് ബോംബുകള്‍ മാറ്റുന്നതിനിടെയായിരിക്കും അപകടമെന്നും പോലീസ് സംശയിക്കുന്നു. ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും റെയ്ഡ് കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ ബോംബുകള്‍ കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
Keywords: Kerala, Bomb, Road,
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...
-
കാണ്‍പുര്‍ (യു.പി):[www.malabarflash.com] വെറും 2000 രൂപ മാത്രമുണ്ടായിരുന്ന തന്‍െറ ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ കണ്ട് ഊര്‍മിള യാദ...


No comments:
Post a Comment