Latest News

'ഒപ്പുമരം എന്‍വിസാജ് രേഖകള്‍ക്ക്' നൂറിടങ്ങളില്‍ പ്രകാശനം

കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ്പിന്റെ(എന്‍വിസാജ്) 'ഒപ്പുമരം എന്‍വിസാജ് രേഖകള്‍' എന്ന പുസ്തകം കേരളത്തില്‍ നൂറുസ്ഥലങ്ങളില്‍ പ്രകാശനം നടത്തും. മൂന്നിന് കോഴിക്കോട്ട് എം.ടി.വാസുദേവന്‍ നായര്‍ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജിന് നല്‍കി പ്രകാശനത്തിന് തുടക്കംകുറിക്കും. പരിസ്ഥിതി പ്രവര്‍ത്തകരും സില്‍വര്‍ സ്‌ക്രീനുമാണ് സംഘാടകര്‍. പുസ്തകവില്പനയിലൂടെ സഹജീവികളെ സഹായിക്കാനുള്ള ധനസമാഹരണമാണ് ലക്ഷ്യം.
അഞ്ചിന് കൊച്ചിയിലെ കുസാറ്റ്, കാലടിയിലെ സംസ്‌കൃത സര്‍വകലാശാല, കൊച്ചിന്‍ റിഫൈനറീസ് എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും. സിവിക് ചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംബന്ധിക്കും.
ആലോചനായോഗത്തില്‍ എം.എ.റഹ്മാന്‍ അധ്യക്ഷനായി. മോഹനന്‍ പുലിക്കോടന്‍, ജി.ബി.വത്സന്‍, കെ.എസ്.അബ്ദുള്ള, ഹസ്സന്‍ മാങ്ങാട്, എ.എസ്.മുഹമ്മദ്കുഞ്ഞി, ഡോ. വനജ സുഭാഷ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.