Latest News

ഷുക്കൂര്‍ വധം: ട്രസ്റ്റ് ഭാരവാഹികള്‍ക്ക് പോലീസ് സംരക്ഷണം

തളിപ്പറമ്പ്: ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആക്രമണിത്തിന് വിധേയരായ പാണക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കെ.വി.സലാംഹാജി, കെ.പി.മുഹമ്മദ് അഷ്‌റഫ്, കെ.പി.സിദ്ദിഖ് എന്നിവര്‍ക്കാണ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സംരക്ഷണം ഏര്‍പ്പെടുത്തിയത്.
മുസ്‌ലീം ലീഗ് നേതാക്കളായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, അള്ളാംകുളം മഹമൂദ്, പി.മുഹമ്മദ് ഇഖ്ബാല്‍, പ്രവര്‍ത്തകനായ ബാപ്പു അഷറഫ് എന്നിവരാണ് എതിര്‍കക്ഷികള്‍. ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും ട്രസ്റ്റിന്റെ സ്വത്തിനും തങ്ങള്‍ക്കും സംരക്ഷണം വേണമെന്നും കാണിച്ച് ഫയല്‍ചെയ്ത അന്യായത്തിലാണ് ഉത്തരവ്.
ഉത്തരവിന്റെ കോപ്പി നല്‍കാനായി ഹൈക്കോടതിയുടെ പ്രത്യേക ദൂതന്‍ വെള്ളിയാഴ്ച തളിപ്പറമ്പിലെത്തിയിരുന്നു വിശദമായ വാദം മാര്‍ച്ച് ഏഴിന് നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.