Latest News

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവുമായി വിസ്ഡം അക്കാദമിയുടെ സേവനം വ്യാപിപ്പിക്കുന്നു

ദുബൈ: എസ് എസ് എഫ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സ്ഥാപനമായ വിസ്ഡം അക്കാദമി നാലാം വര്‍ഷത്തിലേക്കു പ്രവേശിച്ചതായി ഡയറക്്ടര്‍ ജഅ്ഫര്‍ ചേലക്കര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ തുടരുകയാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സിവില്‍ സര്‍വീസ് രംഗത്ത് മുസ്ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കുകയും പുതിയ തലമുറയെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരികയും ലക്ഷ്യം വെച്ചാണ് ഒരു ക്രിയാത്മക വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ എസ് എസ് എഫ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് പഠനസൗകര്യമൊരുക്കുന്നത്.
 കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഇപ്പോള്‍ പരിശീലനത്തിനു സംവിധാനമൊരുക്കിയിട്ടുണ്ട്. 2009ല്‍ പ്രവര്‍ത്തനമാരംഭിച്ച അക്കാദമിയുടെ വിവിധ ബാച്ചുകളില്‍ ഇപ്പോള്‍ 864 വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നു. പരിശീലനം പൂര്‍്ത്തിയാക്കിയ ആദ്യ ബാച്ച് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് തയാറെടുക്കുകയാണ്. എസ് എസ് എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കളിന്റെ സഹകരണത്തോടെയാണ് അക്കാദമിയുടെ പ്രവര്‍ത്തനം. രിസാല സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളില്‍ വിസ്ഡം എന്ന പേരില്‍ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കേരളത്തില്‍ വിദ്യാഭ്യാസ, ധാര്‍മിക സേവന രംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. സമരമാണ് ജീവിതം എന്ന സന്ദേശത്തില്‍ ഏപ്രിലില്‍ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സേവന പദ്ധതികള്‍ പ്രഖ്യാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.