Latest News

മക്കയിൽ സിംഹക്കുട്ടിയെ കാണാതായി

മക്ക: നാല് മാസം പ്രായമായ സിംഹക്കുട്ടിയെ പുണ്യനഗരമായ മക്കയില്‍ കാണാതായെന്ന പരാതിയെ തുടര്‍ന്ന് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് സിംഹം അപ്രത്യക്ഷമായെന്ന് വ്യാഴാഴ്ച രാത്രി ഒരാള്‍ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.
നഗരത്തില്‍ മുഴുവന്‍ ആളുകളെ വച്ച് അരിച്ചുപെറുക്കിയിട്ടും സിംഹത്തിനെ കണ്ടെത്താനായില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നു. സിംഹം, ചീറ്റ, കഴുതപ്പുലി, കുരങ്ങന്‍ തുടങ്ങിയ മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പുതുമയുള്ള കാര്യമല്ല. വീടുകളില്‍ ഇത്തരം മൃഗങ്ങളുള്ളത് ഇവര്‍ അഭിമാനമയും കാണുന്നു. ഹിംസ മൃഗങ്ങളുടെ വ്യാപാരം പല ഗള്‍ഫ് രാജ്യങ്ങളും നിയമവിരുദ്ധമാണെങ്കിലും യെമനോട് ചേര്‍ന്നുള്ള അതിര്‍ത്തി രാജ്യങ്ങളില്‍ വ്യാപാരം നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഒരു സിംഹക്കുട്ടിക്ക് 50,000 സൌദി റിയാലിലധികം വിലയുണ്ടെന്നും യെമനിലെ ദരിദ്രരായ ആളുകള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാമുള്ള മാര്‍ഗമായി മൃഗവ്യാപാരം സ്വീകരിച്ചിട്ടുണ്ടെന്നും നേരത്തെ ഗാര്‍ഡിയന്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.