Latest News

എം.എ ഖാസിം മുസ്‌ലിയാര്‍ക്ക് വ്യാഴാഴ്ച അബുദാബിയില്‍ സ്വീകരണം

അബുദാബി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ കമ്മിറ്റി, കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി എന്നിവയുടെ പ്രസിഡണ്ടുമായ കുമ്പള എം.എ ഖാസിം മുസ്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കുന്നു.
മാര്‍ച്ച് ഏഴിന് (വ്യാഴാഴ്ച) 8നു അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഷ്‌റഫ് ഫൈസി ബെളിഞ്ജം (050 751 80 43), സി.എച്ച് ഷമീര്‍ മാസ്റ്റര്‍ പരപ്പ (055 818 43 72) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.