Latest News

കോഴിക്കോട് സ്വദേശി ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു

ദുബൈ: ഷാര്‍ജയില്‍ കടലില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി മുങ്ങി മരിച്ചു. രാമനാട്ടുകര ‘അമരാവതി ഹൗസി’ല്‍ സുനില്‍ കുമാര്‍ മേനോന്‍ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ദുബൈയിലെ ഒമേഗ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജരായ സുനില്‍ കുമാര്‍ സുഹൃത്ത് ഷിബി, അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ ഖാലിദ് എന്നിവര്‍ക്കൊപ്പമാണ് രാവിലെ പതിനൊന്നരയോടെ കോര്‍ണിഷില്‍ കുളിക്കാനിറങ്ങിയത്.
രണ്ടുമൂന്നു ദിവസമായി രാജ്യത്ത് എല്ലായിടത്തും കടല്‍ പ്രക്ഷുബ്ധമാണ്. കടലില്‍ ഇറങ്ങരുതെന്നും തീരപ്രദേശത്തുനിന്ന് വിട്ടുനില്‍ക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗവും പൊലീസും മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കടലിലെ ശക്തമായ അടിയൊഴുക്ക് ശ്രദ്ധിക്കാതെ സുനില്‍ കുമാര്‍ കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീന്തിയെന്നാണ് വിവരം. ശക്തമായ ഒഴുക്കില്‍പ്പെട്ട സുനില്‍ കുമാറിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഈ സമയം ഷിബിനും ഖാലിദും കരഭാഗത്തായിരുന്നു. ഇവരും കടല്‍ക്കരയിലുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് വെള്ളത്തില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ നേരിയ തോതില്‍ ശ്വാസമുണ്ടായിരുന്നത്രെ. പക്ഷേ, ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.
സുനില്‍ കുമാര്‍ അവിഹിതനാണ്. അഞ്ച് വര്‍ഷം മുമ്പാണ് യു.എ.ഇയില്‍ എത്തിയത്. ആദ്യം ഒമാന്‍ ഇന്‍ഷുറന്‍സിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഒമേഗ ഇന്‍ഷുറന്‍സിലേക്ക് മാറി.
പിതാവ്: കുമാര മേനോന്‍. മാതാവ്: ഭാരതി മേനോന്‍. സഹോദരി: സുധ കെ. മേനോന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.