Latest News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണം ഒ.ഐ.സി.സി നേതൃത്വത്തിന്

ഷാര്‍ജ:  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സും, കെ.എം.സി.സി.യും നേതൃത്വം നല്‍കുന്ന മുന്നണിയും വിജയിച്ചു. ഇടതു പക്ഷ അനുകൂല സംഘടനയായ മാസ് നേതൃത്വം നല്‍കുന്ന മുന്നണിയെ ആണ് തോല്‍പ്പിച്ചത്. ഏതാനും സ്വതന്ത്രന്‍മാരും മല്‍സര രംഗത്തുണ്ടായിരുന്നു. 2600 വോട്ടര്‍മാരില്‍ 1468 പേര്‍ മാത്രമാണ് വോട്ട് വിനിയോഗിച്ചത്. ഒ.ഐ.സി.സി നേതൃത്വം നല്‍കുന്ന പാനലില്‍ അഡ്വ. വൈ.എ. റഹീം, മാത്യു ജോണ്‍, കെ ബാലകൃഷണന്‍, അജി കുരിയാക്കോസ്, എ.എം. അമീര്‍, അബ്ദുല്‍ മനാഫ്, പവിത്രന്‍ എന്നിവരാണ് യഥാക്രമം പ്രസിഡന്റ്, വൈ. പ്രസിഡന്റ്, ജനറല്‍ സിക്രട്ടറി, ജോ.സിക്രട്ടറി, ട്രഷറര്‍, ജോ. ട്രഷറര്‍, ഓഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാസ് നേതൃത്വം നല്‍കുന്ന മുന്നണിയിലെ രവീന്ദ്രന്‍, ഷിബു രാജ്, ബിജു സോമന്‍, എം.എ. ലത്തീഫ്, മാധവന്‍ നായര്‍, വര്‍ഗീസ് ജോര്‍ജ്ജ്, മനോജ് ടി. വര്‍ഗീസ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളായി ഒ.ഐ.സി.സി മുന്നണിയിലെ അനില്‍ വാര്യര്‍, ബാബു വര്‍ഗീസ്, സൂധീര്‍, ഗോപാല കൃഷണന്‍, അബ്ദുല്‍ കരീം, കെ.വി. യാസീന്‍, ടി.എസ്. രഘൂനാഥന്‍ എന്നിവരും വിജയിച്ചു വിവിധ സ്ഥാനങ്ങളിലേക്ക് 13 സ്വതന്ത്രരരായിരുന്നു മല്‍സരിച്ചിരുന്നത്. സിക്രട്ടറി, ട്രഷറര്‍, ജോ. ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് സ്വതന്ത്രന്‍മാരാരും മല്‍സരിക്കാനുണ്ടായിരുന്നില്ല. ഒ.ഐ.സി.സി അംഗങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ കെ.എം.സി.സി സ്ഥാനാര്‍ത്ഥികള്‍ക്ക്്് വളരെ കുറഞ്ഞ വോട്ടുകളാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണിയിലേയും ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.