മൊഗ്രാല്‍പുത്തൂര്‍: ഫുട്‌ബോള്‍ മൈതാനത്ത് നാട്ടിയ കവുങ്ങിന്‍ തൂണില്‍ കയറി ഫ്‌ളഡ് ലൈറ്റ് കെട്ടുന്നതിനിടയില്‍ വൈദ്യുതി കമ്പിയിലേക്ക് വീണ് യുവാവ് മരിച്ചു.
അണങ്കൂര്‍ സ്വദേശിയും ഉളിയത്തടുക്കയിലെ താമസക്കാരനുമായ ഷാഹുല്‍ ഹമീദ് (26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് മൊഗറിലാണ് അപകടം.
ശനിയാഴ്ച രാത്രി മൊഗറില്‍ നടക്കേണ്ടിയിരുന്ന ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ മത്സരത്തിന് ഫ്‌ളഡ്‌ലൈറ്റ് കെട്ടുന്നതിനിടയിലായിരുന്നു അപകടം. വീണുപോകാതിരിക്കാന്‍ അരയില്‍ കയര്‍ചുറ്റി കവുങ്ങിന്‍ മുകളില്‍ കെട്ടിയിരുന്നു. കവുങ്ങ് ചെരിഞ്ഞ് തൊട്ടടുത്ത വൈദ്യുതി കമ്പിക്ക് മുകളിലേക്കാണ് വീണത്. അരയില്‍ കയര്‍ കെട്ടിയതിനാല്‍ ഊര്‍ന്നിറങ്ങി രക്ഷപ്പെടാനും കഴിഞ്ഞില്ല. അണങ്കൂരിലെ ലൈറ്റ് ആന്റ് സൌണ്ട് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.
അബ്ദുല്‍ഖാദറിന്റെയും സാബിറയുടെയും മകനാണ്. ഭാര്യ: സൈഫുന്നിസ. മൂന്നുമാസം മുന്പാണ് വിവാഹം കഴിഞ്ഞത്. സഹോദരങ്ങള്‍: ഷഫീഖ്, സാദിഖ്, ഹബീബ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...

No comments:
Post a Comment