Latest News

ആന്ധ്രയില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ എട്ടു മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹോളി ആഘോഷങ്ങളില്‍ പല സംഭവങ്ങളിലായി എട്ടുപേര്‍ മരിച്ചു. നിസാമാബാദിലെ ശ്രീകൊന്‍ഡയില്‍ ബസന്ത് തടാകത്തില്‍ കുളിക്കുന്നതിനിടെ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആര്‍മൂര്‍ നഗരത്തിലെ ആശുപത്രിയിലെത്തിച്ചു.
ഐഡിഎല്‍ മേഖലയില്‍ കുക്കാട്ട്പള്ളിയില്‍ ഹോളി ആഘോഷങ്ങള്‍ക്കു ശേഷം കുളിക്കാനെത്തിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു. നാല്‍ഗോണ്ട ജില്ലയിലെ ചൗട്ടൂപ്പല്‍ മണ്ഡലില്‍ കോയലഗുഡത്തിനു സമീപം ആറു വയസുകാരന്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കു ശേഷം കുളിക്കാനെത്തിയതായിരുന്നു.
ഗുണ്ടൂര്‍ ജില്ലയിലെ ദുര്‍ഗി മണ്ഡലില്‍ അഡിഗോപ്പാലയില്‍ ഹോളി ആഘോഷത്തിനിടെ യുവാവ് ട്രക്കിടിച്ചത് മരിച്ചിരുന്നു. കടപ്പ ജില്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ കുഴല്‍ക്കിണറിനുള്ളില്‍ വീണു. കുട്ടിയെ നാട്ടുകാര്‍ രക്ഷപെ­ടുത്തി


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.