Latest News

മലബാറില്‍ ആദ്യമായി മേഴ്‌­സിഡിസ് ബെന്‍സ് ടാക്‌­സി കാസര്‍കോ­ട്ടെത്തി

കാസര്‍കോട്: മലബാറില്‍ ആദ്യമായി മേഴ്‌സിഡിസ് ബെന്‍സ് ടൂറിസ്റ്റ് ടാക്‌സി നിരത്തിലിറങ്ങി. വന്‍ നഗരങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇനി മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ഉപയോഗിക്കാം. നിശ്ചിത വാടക നല്‍കിയാല്‍ ആര്‍ക്കും മേഴ്‌സിഡിസ് ബെന്‍സില്‍ ഇന്ത്യയില്‍ ഒട്ടുക്കും സഞ്ചരിക്കാം. സോളാര്‍ ലിമോസിനാണ് മേല്‍പറമ്പ് കേന്ദ്രീകരിച്ച് ടാക്‌സി സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നത്.
വിവാഹം, ഫാമിലി ടൂര്‍ എന്നിവയ്ക്കും ബെന്‍സ് ടാക്‌സി വിളിക്കാം.ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും മേഴ്‌സിഡിസ് ബെന്‍സ് കാറിനായി സമീപിക്കാം.
പ്രമുഖരും വിനോദ സഞ്ചാരികളും അതിഥികളായെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ആഡംബര കാറില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
ദുബൈയില്‍ സമാന സേവനങ്ങള്‍ ഒരുക്കുന്ന മേല്‍പറമ്പിലെയും പരിസരത്തെയും ഒരുകൂട്ടം യുവാക്കളാണ് പുതിയസംരംഭത്തിന് പിന്നില്‍. താമസിയാതെ കൊച്ചിയിലും ലിമോസിന്‍ സേവനങ്ങള്‍ ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 9497555777, 9961222232, 9995686666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.