തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശി ഇളയരാജയാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. റോഡ് ടാറിങ് തൊഴിലാളിയായ ഇളയരാജ ആമ്പിലാട് റോഡ് ടാറിങ്പ്രവൃത്തി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.
കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ലോറി എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ലോറി അതുവഴി കടന്നുപോകുകകായിരുന്ന ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രികരായ രജീഷ്, സുമേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ കൂത്തുപറമ്പ് താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഇളയരാജയെ ഉടന്‍ താലൂക്കാസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൂത്തുപറമ്പ് താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment