Latest News

ഹോസ്റ്റല്‍ ജീവനക്കാരിക്ക് മൊബൈലില്‍ അശ്ലീല സന്ദേശം; യുവാവിനെതിരെ കേസ്‌

കാഞ്ഞങ്ങാട്: ഹോസ്റ്റല്‍ ജീവനക്കാരിക്ക് മൊബൈല്‍ഫോണില്‍ അശ്ലീല സന്ദേശമയക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ചെമ്മട്ടംവയലിലുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ജീവനക്കാരിയായ ബദിയടുക്ക സ്വദേശിനിയുടെ പരാതി പ്രകാരം ചെറുവത്തൂര്‍ സ്വദേശിയായ ബാബുവിനെതിരെയാണ് കേസ്. യുവതിയുടെ ഭര്‍ത്താവ് എറണാകുളത്താണ് ജോലി ചെയ്തുവരുന്നത്. 2013 മാര്‍ച്ച് 15ന് യുവതിയുടെ മൊബൈലിലേക്ക് ചെറുവത്തൂരിലെ ബാബു എന്ന് പരിചയപ്പെടുത്തി ഒരാള്‍ ഫോണ്‍ വിളിച്ചിരുന്നു. തന്നെ ഫോണില്‍ വിളിക്കരുതെന്ന് യുവതി അറിയിച്ചപ്പോള്‍ ബാബു മൂന്ന് തവണ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബാബുവിനെതിരെ യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. ബാബു എന്ന് പറഞ്ഞ് വിളിച്ച മൊബൈല്‍ നമ്പറിനെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. സന്ദേശമയച്ച യുവാവിന്റെ പേരും വിലാസവും വ്യാജമാണെന്ന സംശയവും പോലീസിനുണ്ട്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.