കാസര്‍കോട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നടത്തിയ ജീവിതശൈലി രോഗ നിയന്ത്രണപരിപാടി ശില്പശാല നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുളള ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ചു. നേഴ്സിംഗ് സ്ക്കൂള് പ്രിന്‍സിപ്പാള്‍ കെ.കോമളവല്ലി മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്രന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.സി.എം.കായിഞ്ഞി, ഡോ.ടി.പി.ആമിന എന്നിവര്‍ ക്ലാസ്സെടുത്തു.വിവിധ വകുപ്പു മേധാവികള്‍, പത്രപ്രവര്‍ത്തകര്‍, ആശുപത്രി നേഴ്സിംഗ് സ്ക്കൂള് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളത്തില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം, ക്യാന്‍സര്‍,ഹൃദ്രോഗങ്ങള്‍, പുകവലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ ,എന്നിവ സമീപ കാലങ്ങളില്‍ കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും രോഗം കൂടുതല്‍ സങ്കിര്ണ്ണമാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഭാരത സര്‍ക്കാര്‍ 2010 മുതല്‍ ദേശീയ ജീവിതശൈലി രോഗനിയന്ത്രണ പരിപാടിക്ക് തുടക്കമിട്ടത്. ഇത് പ്രകാരം എല്ലാ ചൊവ്വാഴ്ചകളില്‍ സൗജന്യമായി കുടുംബക്ഷേമ കേന്ദ്രങ്ങളില്‍ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനുളള രോഗനിര്‍ണ്ണയ ക്ലീനിക്കുകള്‍ സംഘടിപ്പിച്ചു വരുന്നു..എല്ലാ ബുധനാഴ്ചകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം രോഗികളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്ത്തു വരുന്നു.
വാര്‍ഡുകള്‍,സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പുകവലി ഉപയോഗത്തിനെയിരേയും അവമൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി വരുന്നു. വായിലെ ക്യാന്‍സര്‍,സ്തനാര്‍ബുദം,ഗര്‍ഭാശയ ക്യാന്‍സര്‍, എന്നിവ മുന്‍കൂട്ടി കണ്ടെത്താനുളള ക്ലീനിക്കുകള്‍ ജില്ലാ ആശുപത്രിയില്‍ നടത്തി വരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഈ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് റാലികള്‍,യോഗങ്ങള്‍,സെമിനാറുകള്‍,ചര്‍ച്ചാക്ലാസ്സുകള്‍, എന്നിവയും നടത്തുന്നു. നോട്ടീസ് വിതരണം,പോസ്റ്റര്‍,ബാനര്‍ പ്രദര്‍ശനം എന്നിവയും,അറിവ്, ബോധന ആശയ വിനിമയം,സ്വഭാവ വ്യതിയാന ബോധവല്‍ക്കരണ പരിപാടികളും വ്യാപകമായ രീതിയില്‍ സംഘടിപ്പിച്ച് വരുന്നു. ഓരോ പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലും നടത്തിയ ക്ലീനിക്കുകള്‍,പങ്കെടുത്ത രോഗികള്‍, രോഗ വ്യാപനത്തിന്റെ കണക്ക്, എന്നിവ ശേഖരിച്ച് രോഗ ചികിത്സാ,പ്രതിരോധം എന്നിവ ഊര്‍ജിതപ്പെടുത്തി വരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment